mehandi new
Yearly Archives

2018

ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ വീടു കയറി ആക്രമിച്ചു

ചാവക്കാട്: ബന്ധുവായ വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാവിനെ ഒരു സംഘം  വീടു കയറി ആക്രമിച്ചതായി പരാതി. പരിക്കേറ്റ അണ്ടത്തോട് കുമാരന്‍പടി മുക്രിയകത്ത് വീട്ടില്‍ നൗഷാദി(26)നെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചാവക്കാട് : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് വെളിയങ്കോട് സ്വദേശി മരിച്ചു. വെളിയങ്കോട് കരുവീട്ടില്‍ അബ്ദു മകന്‍ അബ്ദുനാസറാണ്(33) മരിച്ചത്. ബൈക്കിനു പിറകില്‍ യാത്ര ചെയ്തിരുന്ന പത്തുവയസ്സുകാരന്‍ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ…

കോടതിക്ക് മുന്നില്‍ കഞ്ചാവ് ചെടികള്‍ – എക്സൈസ് വകുപ്പ് കേസെടുത്തു

ചാവക്കാട്: ചാവക്കാട് - കുന്നംകുളം റോട്ടില്‍ കോടതിക്ക് എതിര്‍വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. കെട്ടിടത്തിന് മുന്നിലെ പുല്ലുകള്‍ക്കിടയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നുവന്നത്. റോഡിലെ കാനയോട്…

അനുമോദന സദസ്സ് സംഘടിപ്പിച്ചു

ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളേയും ആദരിക്കുന്നതിനായി എടക്കര യുവധാര സാംസ്കാരിക സംഘം സംഘടിപ്പിച്ച അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡണ്ട് …

മുനക്കകടവ് ബീച്ചില്‍ യുവാവിന്‍റെ മൃതദേഹം കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തി

ചാവക്കാട്: പാലക്കാട് വാണിയംകുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കടപ്പുറം വെളിച്ചെണ്ണപ്പടിയില്‍ കടല്‍ത്തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തി. വാണിയംകുളം ആല്‍ത്തറ പൂളക്കുന്ന്പറമ്പില്‍ പെരുമാളിന്റെ മകന്‍ ഉണ്ണികൃഷ്ണ(21)ന്റെ മൃതദേഹമാണ് തീരത്തടിഞ്ഞ…

കാല്‍പന്തുമായി കുട്ടിക്കൂട്ടം – ഇത് വെറും കുട്ടിക്കളിയല്ല

ലിജിത്ത് തരകന്‍ ഗുരുവായൂര്‍: പുലരുമ്പോഴും സന്ധ്യക്കും ചാവക്കാട് സ്‌കൂള്‍ ഗ്രൗണ്ട് കാല്‍പ്പന്തുകളുമായി കീഴടക്കുന്ന ഒരു കൂട്ടം കുട്ടികള്‍. ചാവക്കാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ ഈ പന്തുതട്ടല്‍ വെറും കുട്ടിക്കളിയല്ല.…

കാജാ കമ്പനിയിലേക്ക് ബഹുജന മാര്‍ച്ചിനൊരുങ്ങി തൊഴിലാളികള്‍

ചാവക്കാട് : കാജാ കമ്പനി ഹെഡ് ഓഫീസിലേക്ക് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കാന്‍ ബീഡി വര്‍ക്കേഴ്സ് യൂണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി (സി ഐ ടി യു) തീരുമാനിച്ചു. ബീഡി തെറുപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന കമ്പനി അധികൃതരുടെ നടപടിയില്‍…

ആരോഗ്യജാഗ്രത 2018

ചാവക്കാട് : നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായുളള ആരോഗ്യജാഗ്രത 2018 എന്ന വിഷയവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട ശുചിത്വ സ്‌ക്വാഡ് അംഗങ്ങള്‍ക്ക്  പരിശീലനക്ലാസ്സ്…

സൌജന്യ വൈഫൈ – ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പരിസരത്തും

മണത്തല : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ സ്ഥാപിച്ച സൌജന്യ വൈഫൈ കണക്ഷന്‍ പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ഇരുനൂറു മീറ്റര്‍ ചുറ്റളവിലും വൈഫൈ ലഭ്യമാകും. ആരോഗ്യ വിദ്യാഭ്യാസ സ്ട്ടാണ്ടിംഗ്…

നഗരസഭാ ദുര്‍ഭരണത്തിനെതിരെ പ്രകടനവും പ്രതിഷേധ സദസ്സും

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ദുര്‍ഭരണത്തിനും അഴിമതിക്കുമെതിരെ യൂത്ത്കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. മുനിസി പ്പല്‍ സ്‌ക്വയറില്‍ നടന്ന പ്രതിഷേധ സംഗമം യു.ഡി.എഫ്.…