mehandi new
Yearly Archives

2018

നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു

ചാവക്കാട്: നഗരസഭ 2017-18 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍ പെട്ട എട്ടാം തരം വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. രണ്ടര ലക്ഷം രൂപ ചെലവിലാണ് നഗരസഭയിലെ 50 വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തത്.…

ചരമം – തിരുവെങ്കിടം തരകന്‍ ചാക്കു (93)

ഗുരുവായൂര്‍: തിരുവെങ്കിടം തരകന്‍ ചാക്കു (93) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകീട്ട് നാലിന് ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: പരേതയായ വെറോനിക്ക. മക്കള്‍: എല്‍സി, ലിസി, ഗ്രേസി, ജോര്‍ജ്, ജോഷി, സിസ്റ്റര്‍…

വെളിയങ്കോട് അപകടം – ഭാര്യക്ക് പിന്നാലെ ഭര്‍ത്താവും മരിച്ചു

ചാവക്കാട് : വെളിയങ്കോട് കിണറിനടുത്ത് ഇന്നലെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന മന്ദലാംകുന്ന് കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് മരണത്തിനു കീഴടങ്ങി. ഇന്ന് രാത്രി പത്തുമണിയോടെയാണ് മരണം. ഭാര്യ ഫാത്തിമ അപകടം നടന്ന ഉടനതന്നെ…

കാറും ബൈക്കും കൂട്ടിയിടിച്ചു : ദേശീയപാത അപകടപാത

ചാവക്കാട് : കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. അണ്ടത്തോട് സ്വദേശി അബ്ദുൽ ഗഫൂറിനാണ് (പട്ടാമ്പി ഗഫൂർ )പരിക്കേറ്റത്. ഇദ്ദേഹത്തെ അണ്ടത്തോട്  ആംബുലൻസ് വളണ്ടിയേഴ്‌സ് മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു. ഇന്ന് രാവിലെ…

ബൈക്കപകടം – വീട്ടമ്മ മരിച്ചു

ചാവക്കാട് : ചാവക്കാട് പൊന്നാനി റോഡില്‍ വീണ്ടും അപകടമരണം. വെളിയങ്കോട് കിണറിനടുത്ത് വെച്ചുണ്ടായ അപകടത്തില്‍ മന്ദലാംകുന്ന് ബദർപള്ളിയുടെ കിഴക്ക് ഭാഗം താമസിക്കുന്ന കുറ്റിയാട്ടയിൽ കുഞ്ഞിമുഹമ്മദ് ഭാര്യ ഫാത്തിമ മരിച്ചു. ബൈക്കും കാറും…

കേന്ദ്രസര്‍ക്കാറിനെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധദിനം ആചരിച്ചു

ചാവക്കാട്:  കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാവക്കാട്ട് പ്രതിഷേധദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി നഗരത്തില്‍…

പൂക്കുളം ക്ലീനായി

ചാവക്കാട് : പൂക്കുളം വൃത്തിയാക്കി. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടുത്തി ചാവക്കാട് നഗസഭയുടെ 9-ാം വാർഡിലെ  പൂക്കുളം വാര്‍ഡ്‌ കൌണ്‍സിലര്‍ ശാന്താ സുബ്രമണ്യന്‍റെ മേല്‍നോട്ടത്തില്‍  മൈനര്‍ ഇറിഗേഷന്‍ വകുപ്പ്  ശുചീകരണ പ്രവര്‍ത്തികള്‍ നടത്തി.…

ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചാവക്കാട് :  ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പുത്തനത്താണി, ആതവനാട് സ്വദേശി വേലപ്പൻ നായർ മകൻ ഞാരക്കാട്ട് സുധാകരനാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോഡ്‌ എടക്കഴിയൂർ പഞ്ചവടിയിൽ ഇന്ന്…

എം എസ് സി സുവോളജിയില്‍ ഒന്നാം റാങ്ക് – ചാവക്കാടിന്‍റെ അഭിമാനമായി ഹനിന

ചാവക്കാട് : കാലിക്കറ്റ് യൂണിവേഴ്സിറ്റി എം എസ് സി സുവോളജിക്ക് ഒന്നാം റാങ്ക് നേടി ഹനിന ഹാഷിം ചാവക്കാടിന്‍റെ അഭിമാനമായി. തിരുവത്ര കോട്ടപ്പുറത്ത് വീട്ടില്‍ ഹാഷിം ശാദി ദമ്പതികളുടെ മകളാണ് മമ്മിയൂര്‍ എല്‍ എഫ് കോളേജ് വിദ്യാര്‍ഥിയായ ഹനിന.…

പുഴയോര പാത തുറന്നു

ചാവക്കാട് : ചാവക്കാട് നഗരസഭയിലെ പതിനേഴാം വാര്‍ഡ്‌ പുഴയോരപാത ജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം ഏഴര ലക്ഷം രൂപ ചിലവില്‍ നിര്‍മിച്ച ഈ പാത ഇരുപതോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്പെടും. 3 മീറ്റര്‍ വീതിയില്‍ 275 മീറ്റര്‍…