Select Page

Day: August 7, 2020

പ്രതിക്ക് കോവിഡ് – വടക്കേകാട് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെ പോലീസുകാർ ക്വാറന്റയിനിൽ

പുന്നയൂർക്കുളം : വടക്കേകാട് പോലീസ് പിടികൂടിയ മോഷണകേസ് പ്രതിക്ക് കോവിഡ്. ഇതേ തുടർന്ന് എസ്ഐ ഉൾപടെ 6 പൊലീസുകാർ ക്വാറന്റീനിൽ. കഴിഞ്ഞ 28 നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ വടക്കാഞ്ചേരിയിലുള്ള കോവിഡ് സെന്ററിലാണ് എത്തിച്ചത്. ഇവിടെ നിന്ന് നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഓഗസ്റ്റ് 1, 3 തിയതികളിൽ സ്റ്റേഷനിലെ പൊലീസുകാർ ആന്റിജൻ പരിശോധനക്ക് വിധേയരായിരുന്നു. ഇതിൽ എല്ലാവരും നെഗറ്റീവ് ആയിരുന്നു. എങ്കിലും മുൻകരുതൽ എന്ന നിലക്കാണ് നിരീക്ഷണത്തിൽ പോകുന്നതെന്ന് പോലീസ്...

Read More

കക്കൂസ് മാലിന്യം തള്ളാനെത്തിയ ലോറിയുടെ ഉടമയെ ജയിലിലടക്കണം

പാലയൂർ : തെക്കൻ പാലയൂരിൽ മാലിന്യം തള്ളിയ ലോറി ഉടമക്കെതിരെ പൊതു സ്ഥലങ്ങളിലും, ജനവാസ കേന്ദ്രങ്ങളിലും, ജലസ്രാതസ്സുകളിലും മാലിന്യം തള്ളിയതിനെതിരായ വകുപ്പിൽ കേസെടുത്ത് ജയിലിലടക്കണമെന്ന് പൗരാവകാശ വേദി ആവശ്യപ്പെട്ടു. ഒന്നര വർഷം മുമ്പേ ഇതേ സ്ഥലത്ത് അർധരാത്രി മാലിന്യം തള്ളിയ ലോറി നാട്ടുകാർ പിടിച്ചെടുത്ത് പോലിസിനും, ഹെൽത്ത് വിഭാഗത്തിനും കൈമാറിയിട്ടും ശക്തമായ നടപടി സ്വീകരിക്കാതിരുന്നത് കൊണ്ടാണ് നിയമ വിരുദ്ധ പ്രവർത്തി ആവർത്തിക്കാനുള്ള പ്രധാന കാരണം. അന്ന് പൗരാവകാശ വേദിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് സി സി ടി വി ക്യാമറ സ്ഥാപിക്കുമെന്ന കൗൺസിൽ തീരുമാനം ഇതുവരേയും നടപ്പിലാക്കാത്തത് പ്രതിഷേധാർഹമാണെന്നും പൗരാവകാശ വേദി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അഭിപ്രായപ്പെട്ടു. മാലിന്യം മൂലം മണ്ണ്, വെള്ളം, വായു എന്നിവ മലിനീകരിക്കപ്പെട്ടും, മറാ രോഗങ്ങൾ മൂലവും ദുരിതമനുഭവിക്കുന്ന പ്രദേശത്തെ ജനങ്ങളെ നിരന്തരം അവഗണിക്കുന്ന അധികാരികളുടെ നടപടി പ്രതിഷേധാർഹമാണെന്നും പൗരാവകാശ വേദി യോഗം...

Read More

തെക്കൻ പാലയൂരിൽ കക്കൂസ് മാലിന്യവുമായെത്തിയ ടാങ്കർ ലോറി നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു

പാലയൂർ : ചാവക്കാട് നഗരസഭയിലെ തെക്കൻ പാലയൂർ വാർഡ് 13 ഇൽ മാലിന്യം നിക്ഷേപിക്കാൻ എത്തിയ വാഹനം നാട്ടുകാർ തടഞ്ഞു പോലീസിൽ ഏല്പിച്ചു. ഇന്ന് ഉച്ചക്ക് 2.30 നായിരുന്നു സംഭവം. സംശയം തോന്നിയ ലോറി നാട്ടുകാർ തടഞ്ഞു വെക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കക്കൂസ് മാലിന്യമാണെന്നു കണ്ടെത്തുകയായിരുന്നു. നാട്ടുകാരായ അനീഷ് പാലയൂർ, നവാസ് തെക്കുംപുറം, ആരിഫ് പാലയൂർ, നൗഷാദ്,എ കെ ഹനീഫ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ചാവക്കാട് പോലീസിൽ വിവരം അറിയിചതിനെ തുടർന്ന് പോലീസെത്തി വാഹനം കസ്റ്റഡിയിൽ എടുത്തു. നഗരസഭാ ആരോഗ്യ വിഭാഗത്തിലും പരാതി...

Read More

എ സി ഹനീഫ രക്തസാക്ഷിത്വ ദിനം ആചരിച്ചു

ചാവക്കാട് : കോൺഗ്രസ്സ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ട് 5 വർഷം തികയുന്ന ആഗസ്റ്റ് 7 ന് ഹനീഫ അനുസ്മര സമിതിയുടെ നേതൃത്വത്തിൽ ചാവക്കാട് സെന്ററിൽ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. അനുസ്മരണ സമിതി ചെയർമാൻ മുഹമ്മദ് ഗൈസിന്റെ അധ്യക്ഷതയിൽ ചേർന്ന സദസ്സ്‌ മുൻ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഫിറോസ് പി തൈപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ നഗരസഭാ കൗൺസിലർ ആന്റോ തോമസ്, യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം സെക്രട്ടറി റിഷി ലാസർ, മണ്ഡലം ജനറൽ സെക്രട്ടറി പി കെ കബീർ, ഇൻകാസ് നേതാവ് നവാസ് തെക്കും പുറം എന്നിവർ അനുസ്മരണ പ്രഭാഷണം...

Read More

അവിയൂർ പാടത്ത് വെള്ളത്തിൽ മുങ്ങിക്കിടന്ന – കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി

അവിയൂർ: പാടത്തേക്ക് വാഹനം മറിഞ്ഞ് വെള്ളത്തിൽ മുങ്ങിയ കാറിൽ നിന്നും യുവാവിനെ അതിസാഹസികമായി രക്ഷപ്പെടുത്തി. മൂന്നുപീടിക സ്വദേശി പാരത്തയകത്ത് ഷാഫി (32)യെയാണ് രക്ഷപെടുത്തിയത്. ശക്തമായ മഴയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന അവിയൂർ പാടത്തേക്കാണ് കാർ മറിഞ്ഞത്. യുവാവ് ഏറെ നേരം കാറിനൊപ്പം വെള്ളത്തിൽ മുങ്ങക്കിടന്നു.പൂർണ്ണമായും വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന വാഹനത്തിന്റെ ലൈറ്റ് കണ്ട എടക്കര സ്വദേശി റാഷിദ് യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് അകലാട് രാജീവ് ട്രസ്റ്റ് വി കെയർ ആംബുലൻസ് പ്രവർത്തകർ ഷാഫിയെ മുതുവട്ടൂർ രാജാ ആശുപത്രിയിൽ...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

August 2020
S M T W T F S
 1
2345678
9101112131415
16171819202122
23242526272829
3031