Select Page

Day: September 11, 2020

അകലാട് വാർഡ്‌ 19 ലും യുവാവിന് കോവിഡ് – വിദേശത്തേക്ക് പോകാൻ നിൽക്കവെയാണ് കോവിഡ് സ്ഥിരീകരിച്ചത്

പുന്നയൂർ: അകലാട് മേഖല ഉൾക്കൊള്ളുന്ന പുന്നയൂർ പഞ്ചായത്തിലെ 19 ആം വാർഡിൽ യുവാവിന് സ്ഥിരീകരിച്ചു. വിദേശത്തേക്ക് പോകാനായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസറ്റീവായത്. ഇയാളുമായി സമ്പർക്കമുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശം. ഇന്ന് വാർഡ്‌ 18 ലുള്ള ഹോട്ടൽ ജീവനക്കാരനും കോവിഡ്...

Read More

ചവറിനു തീയിടുമ്പോൾ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

മുതുവട്ടൂർ : തീ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മുതുവട്ടൂർ സ്വദേശി മരിച്ചു. രായമര ക്കാർ വീട്ടിൽ കാസീം (ക്രാസി വർക്ക്) ഭാര്യ റുക്കിയ (55) യാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച യാണ് സംഭവം. പറമ്പിൽ ചവറിനു തീയിടുമ്പോഴാണ് ദേഹത്ത് തീ പടർന്നത്. ഉടനെ രാജാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയെ തുടർന്ന് തൃശൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. മക്കൾ : ജാഫർ, ജാസ്മിൻ, ജസീന. മരുമക്കൾ : ഹഫ്സ, നജീബ്,...

Read More

അകലാട് സ്വദേശിയായ തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരന് കോവിഡ്

ചാവക്കാട് : അകലാട് മുന്നൈനി സ്വദേശിയും തിരുവത്രയിലെ ഹോട്ടൽ ജീവനക്കാരനുമായ വാർഡിലെ യുവാവിനാണ് സമ്പർകത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി ചൂണ്ടൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് ഫലം പോസറ്റീവായത്. പുന്നയൂർ പഞ്ചായത്തിലെ പതിനെട്ടാം വാർഡിലാണ് താമസം. ഇയാളുമായിസമ്പർക്കത്തിലുള്ളവർ സ്വയം നിരീക്ഷണത്തിൽ പോകാൻ...

Read More

പൂക്കോട് ശുദ്ധജല വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: പൂക്കോട് ശുദ്ധജല വിതരണ പദ്ധതി മന്ത്രി കെ. കൃഷ്ണൻകുട്ടി നാടിന് സമർപ്പിച്ചു. 16 കോടി ചെലവഴിച്ച് പൂർത്തിയാക്കിയ പദ്ധതി  വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. ഗുരുവായൂർ നഗരസഭയിലെ പൂക്കോട് പ്രദേശത്തെ 34000 പേർക്ക് ആളോഹരി 150 ലിറ്റർ ശുദ്ധജലം പദ്ധതിയിലൂടെ ലഭിക്കും. അമൃത് മിഷൻ വഴിയാണ് പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ കെ. വി അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷത...

Read More

താമരയൂര്‍ – ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു

ഗുരുവായൂര്‍: നഗരസഭ 38 വാര്‍ഡിലെ താമരയൂര്‍ – ഹരിദാസ് നഗര്‍ റോഡിലെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകുന്നു. 60 ലക്ഷം രൂപ ചെലവിട്ടുള്ള റോഡ് നവീകരണം വെളളിയാഴ്ച ഉച്ചക്ക് 12ന് കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് തല റോഡെന്നതിലുപരി താമരയൂര്‍, പേരകം, വാഴപ്പുള്ളി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഗുരുവായൂര്‍ – പൊന്നാനി സംസ്ഥാന പാതയിലെത്താനുള്ള പ്രധാന മാര്‍ഗമാണിത്. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശമായതിനാല്‍ മഴക്കാലത്ത് ഗതാഗതം ദുഷ്‌കരമാകാറുണ്ട്.കഴിഞ്ഞ പ്രളയകാലത്ത് റോഡ് പാടെ തകര്‍ന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപയും മുനിസിപ്പൽ ഫണ്ടായ 5 ലക്ഷം രൂപയും ഈ റോഡിന് അനുവദിച്ചിട്ടുണ്ട്. പ്രകൃതിദത്തവും ശാസ്ത്രീയവുമായ കാനയും ഡ്രൈനേജും ഉള്‍പ്പെടെയാണ് റോഡ് നവീകരിക്കുന്നത്. ഗുരുവായൂർ നഗരസഭയിൽ ഏറ്റവും കൂടുതൽ ഫണ്ട് ചിലവഴിക്കപ്പെട്ട വാർഡാണ് താമരയൂർ. കോവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ടി.കെ. വിനോദ് കുമാർ സ്വാഗതം പറഞ്ഞു. കൗൺസിലർമാരായടി.ടി.ശിവദാസൻ, കെ.പി.വിനോദ്,...

Read More
  • 1
  • 2

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

September 2020
S M T W T F S
 12345
6789101112
13141516171819
20212223242526
27282930