mehandi new
Monthly Archives

February 2024

5 കോടി 7 വർഷം – നിർമ്മാണം പാതി വഴിയിൽ നിലച്ച മണത്തല സ്കൂൾ കെട്ടിടത്തിനു റീത്ത് വെച്ച് യുഡിഎഫ്

ചാവക്കാട് : കിഫ്‌ബി ഫണ്ടിൽ നിന്നും 5 കോടി ‌ ഉപയോഗിച്ച് നിർമാണം ആരംഭിച്ച മണത്തല സ്കൂൾ കെട്ടിടം 7 വർഷമായിട്ടും പണി പൂർത്തീകരിച്ചില്ല. നിർമ്മാണം പാതിയിൽ നിലച്ച കെട്ടിടത്തിനു റീത് സമർപ്പിച്ച് നഗരസഭ യുഡിഫ് കൺസിലർമാരുടെ പ്രതിഷേധം. കെ വി

ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു

ദോഹ: ചാവക്കാട് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം നിലവിൽവന്നു. ദോഹ സ്‌ക്കിൽ ഡവലപ്മെന്റ് സെന്ററിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിൽ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ഷെജി വലിയകത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ

കടപ്പറം കറുകമാട് വാടക വീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കടപ്പുറം :  കറുകമാട് പാലം കടവ് റോഡിൽ വാടക കോർട്ടേഴ്സിൽ താമസിക്കുന്ന കോറോട്ട് ബാബു ഭാര്യ സുധയെ (44) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാത്രി ഉറങ്ങാൻ കിടന്നതായിരുന്നു ഇരുവരും. പുലർച്ചെ ബാബു എണീറ്റപ്പോഴാണ് ഭാര്യ സുധയെ ജനലിൽ തൂങ്ങി

റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി മുസ്‌ലിം ഭവനങ്ങളും മസ്ജിദുകളും – ബറാഅത്ത് രാവ് ആചരിച്ചു

ചാവക്കാട് : റമദാൻ വ്രതത്തിന് ആരംഭം കുറിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ റമദാൻ മാസത്തെ വരവേൽക്കാൻ ഒരുങ്ങി മുസ്‌ലിം ഭവനങ്ങളും മസ്ജിദുകളും. വീടും പരിസരവും വൃത്തിയാക്കിയും പലഹാരങ്ങൾ ഉണ്ടാക്കിയും പ്രാർഥനകൾ നടത്തിയും

ഗുരുവായൂർ ക്ഷേത്രോത്സവ കഞ്ഞിയും പുഴുക്കുo കഴിക്കാൻ തൃശൂർ എം പി ടി എൻ പ്രതാപൻ എത്തി

ഗുരുവായൂർ : ക്ഷേത്രോത്സവ നിവേദ്യമായ കഞ്ഞിയും പുഴുക്കുo കഴിക്കാൻ  തൃശൂർ എം. പി. ടി.എൻ. പ്രതാപൻ ഗുരുവായൂർ അമ്പലത്തിൽ എത്തി.  കാലത്ത് നേരത്തെ പത്നിയോടൊപ്പം എത്തി ക്ഷേത്ര ദർശനം കഴിഞ്ഞ് അന്നദാന പന്തലിലെത്തിയ എം പി യെ പ്രസാദ ഊട്ടിൻ്റെ

ചാവക്കാട് ഐ ഗ്രൂപ്പിന്റെ തേരോട്ടം; കോൺഗ്രസ്സ് മേഖല കമ്മിറ്റികളിൽ എ ഗ്രൂപ്പ്‌ സാന്നിധ്യമില്ല –…

ചാവക്കാട് : മണ്ഡലത്തിൽ ശക്തി തെളിയിച്ച് ഐ ഗ്രൂപ്പ്‌ കോൺഗ്രസ്‌ തേരോട്ടം തുടരുന്നു. നിലവിലെ മണ്ഡലം നേതൃത്വത്തെ വെല്ലുവിളിച്ച് മേഖലാ കമ്മിറ്റികളുടെ രൂപീകരണവും പ്രവർത്തനങ്ങളും ശക്തമാകുന്നു. ചാവക്കാട് ടൗൺ, മണത്തല, തിരുവത്ര

ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ – ആദ്യ സർവീസ് നാളെ…

ചാവക്കാട് : ഗുരുവായൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് നാല് പുതിയ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുന്നു. കൊഴിഞ്ഞാമ്പാറ വഴി കോയമ്പത്തൂരിലക്കുള്ള ആദ്യ സർവീസ് നാളെ കാലത്ത് 9 30ന് എംഎൽഎ  എൻ കെ അക്ബർ ഫ്ലാഗ് ഓഫ് ചെയ്യും. നാലു സർവീസുകളുടെയും വിശദമായ സമയം

പുന്നയിൽ പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധം

പുന്ന : പ്രചരണ ബോർഡുകൾ നശിപ്പിച്ചതിനെതിരെ എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന ജനമുന്നേറ്റ യാത്രയുടെ ഭാഗമായി എസ്ഡിപിഐ ചാവക്കാട് പുന്നയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.

മലർന്ന പൂക്കൾ ആലേഖനം ചെയ്ത അപൂർവ്വ സ്വർണ്ണാക്കോലം നാളെ മുതൽ എഴുന്നെള്ളിക്കും

ഗുരുവായൂർ: ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച്, 6-ാംവിളക്ക് ദിവസമായ നാളെ തിങ്കളാഴ്ച മുതൽ വിളക്കെഴുന്നെള്ളിപ്പിനായി സ്വർണ്ണക്കോലം എഴുന്നള്ളിക്കും. മലർന്ന പൂക്കളുള്ള കോലങ്ങൾ വളരെ അപൂർവ്വമായേ കാണുകയുള്ളു.

ജില്ലയിലെ ആദ്യത്തെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ ചാവക്കാട് തലൂക്ക് ആശുപത്രിയിൽ…

ചാവക്കാട് :  താലൂക്ക് ഗവ. ആശുപത്രിയിൽ ജില്ലയിലെ ആദ്യത്തെ 360 ഡിഗ്രി മെറ്റബോളിക് ഡിസീസ് മാനേജ്മെന്റ് സെന്റർ ഉദ്ഘാടനം ആരോഗ്യ - വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു.  എം. എൽ. എ എൻ.കെ അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭ