mehandi new
Monthly Archives

August 2024

രാജീവ്‌ ഗാന്ധി ജന്മദിനം ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു

ചാവക്കാട് : രാജീവ്‌ ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20 ദേശീയ സദ്ഭാവനാ ദിനമായി ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി 80-ാം ജന്മദിന പരിപാടികൾ മുൻ ബ്ലോക്ക് പ്രസിഡന്റ് ആർ രവികുമാർ

ചാവക്കാട്ടെ ഓട്ടോ തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനം വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി

ചാവക്കാട്: ഓട്ടോ & ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ(CITU) ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ദിവസത്തെ വേതനം വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനതയെ സഹായിക്കാൻ ദുരിതാശ്വാസനിധിയിലേക്ക് നൽകി.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ

രാഹുലിനെ കാണാതാവുന്നത് ഇത് മൂന്നാം തവണ

ഗുരുവായൂർ : പാവറട്ടി സെന്റ് ജോസഫ് വിദ്യാർത്ഥികളായ അഗ്നിവേശ്, അഗ്നിദേവ് എന്നീ ഇരട്ടകളായ വിദ്യാർത്ഥികളോടൊപ്പം കാണാതായ രാഹുൽ നാട് വിടുന്നത്  ഇത് മൂന്നാം തവണ. ഒരു തവണ കോട്ടയത്ത് നിന്നും മറ്റൊരു തവണ പാലക്കാട് നിന്നുമാണ് രാഹിലിനെ കണ്ടെത്തിയത്.

സമാഗമത്തിന് പത്തരമാറ്റ് – ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ 96-98 ബാച്ച് വിദ്യാർത്ഥികളുടെ ഒത്തുചേരൽ…

ഗുരുവായൂർ : ജീവകാരുണ്യ മേഖലയിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഗുരുവായൂർ ശ്രീകൃഷ്ണ കോളേജലെ 1996 -98 പ്രീഡിഗ്രി  ബാച്ച് വിദ്യാർത്ഥികൾ  കോളേജിലെ മിനി ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.  പ്രിൻസിപ്പൽ ഡോ: പി.എസ്. വിജോയ് ഉദ്ഘാടനം ചെയ്തു.

ഏങ്ങണ്ടിയൂർ സ്വദേശിയായ യുവാവ് അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു

അബുദാബി : തൃശൂർ ചാവക്കാട് എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ഭാഗം ലെനിൻ നഗറിൽ (കുഞ്ഞേത്തായ് ) താമസിക്കുന്ന ചക്കാമഠത്തിൽ ഷൈജു മകൻ പ്രണവ് (22) അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. സുഹൃത്തിനെ എയർപോർട്ടിൽ

നഗരസഭയുടെ യൂസർഫീക്കെതിരെ ഒപ്പ് ശേഖരണ സദസ്സ് സംഘടിപ്പിച്ച് കോൺഗ്രസ്സ്

ചാവക്കാട് : മണത്തല മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് നഗരസഭാ ഹരിതകർമ്മ സേന പിരിക്കുന്ന നിർബന്ധിത യൂസർ ഫീ റദ്ദാകണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകാൻ ഒപ്പ് ശേഖരണ സദസ്സ് നടത്തി. കാർത്ത്യായനി ടീച്ചർ ഉദ്ഘാടനം

ജീവകാരുണ്യ സേവന രംഗത്ത് ആറു വർഷം പൂർത്തീകരിച്ച് തിരുവത്ര ലാസിയോ

ചാവക്കാട്: ജീവകാരുണ്ണ്യ പ്രവർത്തന രംഗത്ത് തിരുവത്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലാസിയോ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആറാം വാർഷികം തിരുവത്ര ടി എം ഹാളിൽ വെച്ചു പ്രശസ്ത മോട്ടിവേഷൻ സ്പീക്കർ പി എം എ ഗഫൂർ ഉദ്ഘാടനം ചെയ്തു.  ട്രസ്റ്റ് പ്രസിഡന്റ് കെ എ

ഹൃദയാഘാതം – ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി

ഷാർജ : ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണി മകൻ, ചേറ്റുവ കടവിന് കിഴക്ക് ഭാഗം താമസിക്കുന്ന മിഥിലാജ് (33) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു

വരുന്നു ചാവക്കാട് 65 ലക്ഷം രൂപ ചിലവിൽ ആധുനിക അറവുശാല

ചാവക്കാട്:   ആധുനിക അറവ് ശാലക്ക് 65 ലക്ഷം രൂപ അംഗീകാരമായി. ചാവക്കാട് നഗരസഭയുടെ അറവുശാല ആധുനികവൽക്കരിക്കുന്ന പ്രവർത്തിക്കുള്ള സമഗ്രമായ പദ്ധതിക്കാണ് ശുചിത്വ മിഷൻ്റെ സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. ഇ ടി പി (Effluent Treatment Plant)

വയനാടിനൊപ്പം വെളിയങ്കോട് ഗവ. ഫിഷറീസ് എൽപി സ്കൂൾ

വെളിയങ്കോട്: വയനാട് ദുരിതബാധിതർക്ക് ഇരയായവർക്ക് സഹായം എത്തിക്കുന്നതിന് വേണ്ടി വെളിയങ്കോട് ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അവരുടെ കുഞ്ഞു സമ്പാദ്യത്തിൽ നിന്ന് സ്വരൂപിച്ച 10507 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.