mehandi new
Monthly Archives

January 2025

പുന്നയൂർ മണ്ഡലം കെ കരുണാകരൻ ഫൗണ്ടേഷന് പുതിയ ഭാരവാഹികൾ

അണ്ടത്തോട് : കെ കരുണാകരൻ ഫൗണ്ടേഷൻ പുന്നയൂർ മണ്ഡലം വാർഷിക പൊതു യോഗം നടത്തി. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരി ലിയാകത്തലിഖാൻ പടിഞ്ഞാറയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഷഹീർ പടിഞ്ഞാറയിൽ അധ്യക്ഷതവഹിച്ചു. യൂസഫ് തണ്ണിത്തുറക്കൽ, നൗഫീർ

വൃദ്ധരും കിടപ്പ് രോഗികളുമായ 200 പേർക്ക് കട്ടിൽ വിതരണം ചെയ്തു

പുന്നയൂർ : പുന്നയൂർ ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വൃദ്ധർക്കും കിടപ്പ് രോഗികൾക്കുമുള്ള കട്ടിലിന്റെ വിതരണ ഉദ്ഘാടനം പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. സുരേന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ്
Rajah Admission

കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി വ്യാപാരി മാതൃകയായി

ഗുരുവായൂർ : കടയിൽ മറന്നുവെച്ച മൂന്നര പവൻ്റെ സ്വർണ്ണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി വ്യാപാരി മാതൃകയായി. ഗുരുവായൂരിലെ പൊതുപ്രവർത്തകനും ക്ഷേത്രനടയിലെ വ്യാപാരിയുമായ സി.ഡി. ജോൺസനാണ് ഉടമയെ കണ്ടെത്തി അവരുടെ മറന്നുവെച്ച സാധനങ്ങൾ തിരികെ നൽകിയത്.
Rajah Admission

സ്വീഡൻ മാതൃകയിൽ പ്ലോഗിങ് സംഘടിപ്പിച്ച് പുന്നയൂർ പഞ്ചായത്ത്‌

പുന്നയൂർ : മാലിന്യമുക്ത നവ കേരളത്തിനായി പുന്നയൂർ  ഗ്രാമപഞ്ചായത്ത് സ്വീഡൻ മാതൃകയിൽ പ്ലോഗിംഗ് സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡൻറ് ടി വി സുരേന്ദ്രന്റെ നേതൃത്വത്തിൽ  ജോഗ്ഗിങ്ങിനൊപ്പം വേസ്റ്റ് എടുക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ്
Rajah Admission

തുടക്കം ഗംഭീരം – മണത്തല നേർച്ച പ്രജ്യോതി ആദ്യ കാഴ്ച്ച പുറപ്പെട്ടു

ചാവക്കാട് : മണത്തല നേർച്ചയ്ക്ക് തുടക്കം കുറിച്ച് പ്രജ്യോതി ചാവക്കാടിന്റെ ആദ്യ കാഴ്ച ചാവക്കാട് സെന്ററിൽ നിന്ന് ആരംഭിച്ചു. രാവിലെ ഏഴരക്ക് ആരംഭിച്ച കാഴ്ച തേക്കഞ്ചേരിയിൽ പോയി തിരിച്ച് ഒൻപതു മണിയോടെ മണത്തല ജാറം അംഗണത്തിൽ എത്തിച്ചേരും. മുട്ടും
Rajah Admission

തിരുവത്ര അൽ റഹ്‌മ ട്രസ്റ്റ് സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ ജനുവരി 26 ന് രാവിലെ ഒമ്പത് മുതല്‍ മൂന്ന് മണിവരെ നടന്ന ക്യാമ്പ്
Rajah Admission

പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം വേണം – കെ വി അബ്ദുൽ ഖാദർ

ചാവക്കാട്: പ്രവാസി ക്ഷേമ- പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂട്ടായ ശ്രമം ആവശ്യമാണെന്ന് പ്രവാസി വെൽഫെയർ ബോർഡ് ചെയർമാൻ കെ.വി. അബ്ദുൽ ഖാദർ. ചാവക്കാട് എം.കെ. മാളിൽ നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച പ്രവാസി ക്ഷേമനിധി
Rajah Admission

മണത്തല അംശം നേർച്ച വൈബിലേക്ക് – നാളെ പ്രാജ്യോതി ആദ്യ കാഴ്ച്ചയോടെ തുടക്കം

ചാവക്കാട് : ജനുവരി 27, 28 തിയതികളിലായി നടക്കുന്ന നാലകത്ത് ചാന്തിപുറത്ത് ഹൈദ്രോസ്കുട്ടി മൂപ്പരുടെ 237 മത് ചന്ദനക്കുടം ആണ്ടു നേർച്ച ആഘോഷങ്ങൾക്ക് തയ്യാറെടുത്ത് മണത്തലയും പരിസര പ്രദേശങ്ങളും. ആണ്ടു നേർച്ചയുടെ ഭാഗമായി ഇന്ന് അസർ നമസ്കാരത്തിനു
Rajah Admission

അതിമാരക ലഹരി മരുന്നുമായി യുവതി വടക്കേകാട് പോലീസിന്റെ പിടിയിൽ

പുന്നയൂർക്കുളം : അതിമാരക ലഹരി മരുന്നായ എം ഡി എം എ യുമായി  യുവതിയെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്നയൂർക്കുളം  കടിക്കാട് കറുത്തേടത്ത് വീട്ടിൽ ഹിമ (36) യെയാണ് വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വില്പനക്കായി വീട്ടിൽ എം ഡി എം എ
Rajah Admission

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് തുക വിതരണവും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു

തിരുവത്ര : കടപ്പുറം മണത്തല മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ സാന്ത്വനം അംഗമായ പി എച്ച് അബീനക്ക് മത്സ്യ തൊഴിലാളി അപകട ഇൻഷൂറൻസ് തുകയായ 95799 രൂപയുട ചെക്ക് മത്സ്യഫെഡ് ബോർഡ് മെമ്പർ ഷീല രാജ്കമൽ കൈമാറി. മത്സ്യതൊഴിലാളി സഹകരണ സംഘം