mehandi new

അഞ്ചങ്ങാടിയിൽ 22 കാരൻ പനി ബാധിച്ചു മരിച്ചു – പകർച്ചപ്പനിയല്ലെന്നു ആരോഗ്യ വിഭാഗം

fairy tale
planet fashion

കടപ്പറം: പനി ബാധിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അഞ്ചങ്ങാടി തെക്കരകത്ത് റോഡിൽ താസിക്കുന്ന അമ്പലത്തു വീട്ടിൽ മുസ്തഫയുടെ മകൻ അജ്മലാണ് മരിച്ചത്. 22 വയസ്സായിരുന്നു.
പകർച്ചവ്യാധി മൂലമുള്ള പനിയല്ലെന്നു കടപ്പുറം ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.

മാനസീകാസ്വാസ്ഥ്യമുള്ള യുവാവ് ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ഇതിനിടെ ശ്വാസകോശത്തിൽ വെള്ളം കെട്ടുകയും, അത് കുത്തിയെടുക്കാൻ യുവാവ് വിസമ്മതിക്കുകയും ചെയ്തു. തുടർന്നുണ്ടായ അണുബാധയെ തുടർന്നാണ് പനിയും മരണവും സംഭവിച്ചത്. തൃശൂർ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.

കബറടക്കം ഇന്ന് (വ്യാഴം) വൈകീട്ട് 4 മണിക്ക് ഉപ്പാപ്പ പള്ളി ഖബർസ്ഥാനിൽ.
മാതാവ് : മുംതാസ്.
സഹോദരങ്ങൾ: അഫ്സൽ, അഷ്ക്കർ.

Pharmacy wanted Chavakkad

Comments are closed.