mehandi new

പദ്ധതി വിഹിതത്തിൽ 80 ലക്ഷം കുറവ് – യു ഡി എഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം നടത്തി

fairy tale

ചാവക്കാട് : പദ്ധതി വിഹിതം വെട്ടികുറച്ച സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് യു ഡി എഫ് പാർലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് നഗരസഭക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. യു.ഡി എഫ് കൺവീനർ കെ. നവാസ് കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ കൗൺസിലർ കെ.വി സത്താർ അദ്ധ്യക്ഷത വഹിച്ചു.
വർഷം തോറും സർക്കാർ അനുവദിക്കുന്ന പദ്ധതി വിഹിതത്തിൽ ചാവക്കാട് നഗരസഭയിൽ ഈവർഷം 80 ലക്ഷം രൂപയുടെ കുറവാണ് വന്നിട്ടുള്ളതെന്ന് കെ വി സത്താർ പറഞ്ഞു.

planet fashion

കെ. വി ഷാനവാസ്, ഹനീഫ് ചാവക്കാട്, തോമാസ് ചിറമൽ, കൗൺസിലർമാരായ ബേബി ഫ്രാൻസീസ്, അസ്മത്തലി, കബീർ പി. കെ, ഫൈസൽ കാനാംമ്പുള്ളി, സുപ്രിയ രമേന്ദ്രൻ, ഷാഹിദ് മുഹമ്മദ്, ഷാഹിത പേള തുടങ്ങിയർ പങ്കെടുത്തു.

Pharmacy wanted Chavakkad

Comments are closed.