mehandi new

കടപ്പുറം മാട്ടുമ്മൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

fairy tale

കടപ്പുറം : മാട്ടുമ്മൽ ലണ്ടൻ റോഡിൽ താമസിക്കുന്ന പരേതനായ കറുപ്പം വീട്ടിൽ ഹംസ മകൻ ശനീദ് (35)നെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്നലെ രാത്രി ഉറങ്ങാനായി റൂമിൽ കയറി വാതിലടച്ച ശനീദ് രാവിലെ ഏറെ വൈകിയും എണീറ്റിരുന്നില്ല. ഇന്ന് രാവിലെ പതിനൊന്നുമണിക്ക് ശേഷം വീട്ടുകാർ വാതിലിൽ മുട്ടിവിളിച്ചിട്ടും പ്രതികരണം ഇല്ലാതായപ്പോൾ വാതിൽ പൊളിച്ച് റൂമിൽ കടന്നപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മൃതദേഹം ചാവക്കാട് താലൂക്കാശുപത്രിയിലേക്ക് മാറ്റി

പ്രവാസിയായിരുന്ന ശനീദ് കുറച്ചു കാലമായി നാട്ടിലാണ്. വിവാഹമോചിതനായി കഴിയുന്ന ശനീദിനു ഒരു മകനുണ്ട്.
മാതാവ് : മൈമൂന. മകൻ : ഷാറൂഖ് .
സഹോദരങ്ങൾ: ഷാഫി, ജംഷീർ, ബബിത. ഖബറടക്കം പോലീസ് നടപടികൾക്ക് ശേഷം ബ്ലാങ്ങാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
91 799 4987 599
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/

planet fashion

Comments are closed.