mehandi new

നാലുനാൾ കത്തിജ്ജ്വലിക്കും – കായികോത്സവത്തിനു തിരിതെളിഞ്ഞു

fairy tale

കുന്ദംകുളം : നാലു നാൾ നീണ്ടുനിൽക്കുന്ന സംസ്ഥാന സ്കൂൾ കായികോത്സവ ജ്വാല തെളിഞ്ഞു.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ നിന്നും ഇന്നലെ രാവിലെ ആരംഭിച്ച ദീപശിഖാ പ്രയാണം ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് എ സി മൊയ്‌തീൻ എം എൽ എ കുന്ദംകുളത്ത് സ്വീകരിച്ചു. ഇന്ന് വൈകുന്നേരം മൂന്നരയോടെ എ സി മൊയ്‌തീൻ എം എൽ എ യിൽ നിന്നും ദീപശിഖ കായിക താരങ്ങൾ ഏറ്റുവാങ്ങി. കായികോത്സവം നടക്കുന്ന ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലൂടെ കായികപ്രേമികളുടെ ഹർഷാരവത്തോടെ പ്രത്യേകം തയ്യാറാക്കിയ പോഡിയത്തിലേക്ക് ദീപശിഖാ പ്രയാണം തുടർന്നു. ഒളിമ്പ്യൻ ലിജോ ഡേവിഡ് തൊട്ടാനിൽനിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റനുമായ ഒളിമ്പ്യൻ പി ആർ ശ്രീജേഷ് ദീപശിഖ ഏറ്റുവാങ്ങി കായിക ജ്വാലക്ക് അഗ്നിപകർന്നു.

തുടർന്ന് നടന്ന ചടങ്ങിൽ 65-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ലിജോ ഡേവിഡ് തൊട്ടാൻ എന്നിവരെ ആദരിച്ചു.

എംഎൽഎമാരായ എ സി മൊയ്തീൻ, എൻ കെ അക്ബർ, ഇ ടി ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഐ എം വിജയൻ, സ്പോട് ഓർഗനൈസർ എൽ ഹരീഷ് ശങ്കർ, കേരള കലാമണ്ഡലം ഭരണസമിതി അംഗം ടി കെ വാസു, എസ്‌സിഇആർടി ഡയറക്ടർ ആർ കെ ജയപ്രകാശ്, എസ് എസ് കെ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ആർ സുപ്രിയ തുടങ്ങിയവർ മുഖ്യാതിഥികളായി.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപറമ്പിൽ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് എസ് ബസന്ത്ലാൽ, കുന്നംകുളം നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ പി കെ ഷബീർ, വാർഡ് കൗൺസിലർ ബിജു സി ബേബി, കായിക വകുപ്പ് ഉദ്യോഗസ്ഥർ, കായിക താരങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് സ്വാഗതവും ഉപഡയറക്ടർ ഷൈൻ മോൻ നന്ദിയും പറഞ്ഞു.

തുടർന്ന് വിവിധ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച വർണ്ണാഭമായ കലാ കായിക പരിപാടികൾ ഉണ്ടായി.

planet fashion

Comments are closed.