mehandi new

മന്ദലാംകുന്ന് അടിപ്പാത – മുൻകൂട്ടി നിശ്ചയിച്ച സമയത്തിന് മുൻപ് എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് മടങ്ങിയ ദേശീയപാത ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമെന്ന് ആക്ഷൻ കൗൺസിൽ

fairy tale

മന്ദലാംകുന്ന്: ദേശീയപാതയിലെ മന്ദലാംകുന്ന് അടിപ്പാതയുമായി ബന്ധപ്പെട്ട്, മുൻകൂട്ടി നിശ്ചയിച്ച സമയത്തിന് മുമ്പ് എം.എൽ.എയുടെ നേതൃത്വത്തിൽ എത്തിയ എൻ.എച്ച്.ഐ.എ ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാർഹമാണെന്ന്  മന്ദലാംകുന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ അസീസ്  മന്ദലാംകുന്ന്,  രക്ഷാധികാരി എ. എം അലാവുദ്ദീൻ ,കൺവീനർ എം. കെ അബൂബക്കർ എന്നിവർ അറിയിച്ചു. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് പുന്നയൂർ പഞ്ചായത്തിലെ മന്ദലാംകുന്നിലെ അടിപാത ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് തൃശൂർ എം. പി ടി. എൻ പ്രതാപന്റെ നേതൃത്വത്തിൽ നവംബർ മുപ്പതിന് ജില്ല കളക്ടറുടെ ചേമ്പറിൽ ദേശീയ പാത പ്രോജക്റ്റ് ഡയറക്ടർ ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. പ്രസ്തുത യോഗത്തിലേക്ക്  ആക്ഷൻ കൗൺസിൽ നേതാക്കളെ ക്ഷണിച്ചത് പ്രകാരം മന്ദലാംകുന്ന് ആക്ഷൻ കൗൺസിലിന് വേണ്ടി എ. എം അലാവുദ്ദീൻ, എം. കെ അബൂബക്കർ, എം. എ ഹനീഫ എന്നിവർ പങ്കെടുത്തിരുന്നു. യോഗത്തിൽ കളക്ടറുടെ നിർദേശാനുസരണം ഡിസംമ്പർ രണ്ടിന് നിർദ്ദിഷ്ട സ്ഥലങ്ങൾ പ്രൊജക്ട് ഡയറക്ടർ, സബ് കളക്ടർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. ഇതുപ്രകാരം  മന്ദലാംകുന്നിൽ നിശ്ചയിച്ച സമയം ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണി ആയിരുന്നു. എന്നാൽ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഒരു മണിക്ക് തന്നെ, എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ എത്തുകയാണ് ഉണ്ടായത്.  സി. പി. എം നേതാക്കളും സന്നിഹിതരായിരുന്നു. എന്നാൽ ബന്ധപ്പെട്ട ജനപ്രതിനിധികൾക്കും  ആക്ഷൻ കൗൺസിൽ അംഗങ്ങൾക്കും എത്തിച്ചേരുവാനും വിഷയങ്ങൾ അവതരിപ്പിക്കാനും കഴിയാതെ പോയെന്നും  എം. എൽ. എയുടെ ഈ വിലകുറഞ്ഞ രാഷ്ട്രീയം മനസ്സിലാക്കാനുള്ള ഉൽബുദ്ധതയൊക്കെ ജനങ്ങൾക്കുണ്ടെന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്നു ആക്ഷൻ കൗൺസിൽ നേതാക്കൾ പറഞ്ഞു. നേരത്തെ മാർച്ച് 12 ന് മന്ദലാംകുന്ന് ജി. എഫ്. യൂ. പി സ്കൂൾ വാർഷികാഘോഷ പരിപാടിയിൽ റവന്യൂ മന്ത്രിയുടെ സാന്നിധ്യത്തിൽ വെച്ച് മന്ദലാംകുന്നിൽ അടിപ്പാത നേടിയെടുത്തതായ എം.എൽ.എയുടെ പ്രഖ്യാപനത്തിൽ വാസ്തവമില്ലെന്ന് ഇതോടെ വ്യക്തമായി.  എംഎൽ.എയും സി.പി.എമ്മും ഇത്തരം നീക്കം നടത്തുന്നത് ദുരുദ്ദേശപരവും അപഹാസ്യവുമാണെന്ന്  നേതാക്കൾ സൂചിപ്പിച്ചു.

planet fashion

Comments are closed.