mehandi new

തിരുവത്ര കുമാർ എ യു പി സ്കൂൾ നൂറാം വാര്‍ഷികാഘോഷം kaups@100 സമാപന സമ്മേളനം ശനിയാഴ്ച്ച – പൂർവ്വവിദ്യാർത്ഥി സംഗമം നാളെ

fairy tale

തിരുവത്ര : തിരുവത്ര കുമാർ എ യു പി സ്കൂളിന്റെ  100-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി kaups@100 എന്ന പേരില്‍ സംഘടിപ്പിച്ച ഒരു വർഷം നീണ്ടു നിന്ന വാര്‍ഷികാഘോഷങ്ങളുടെ സമാപന സമ്മേളനം 2024 മാര്‍ച്ച്‌ 1, 2 വെള്ളി, ശനി ദിവസങ്ങളിലായി വിദ്യാലയാങ്കണത്തില്‍ വെച്ച്‌ വിപുലമായ പരിപാടികളോടെ നടത്തുന്നുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മാര്‍ച്ച്‌ 1 വെള്ളിയാഴ്ച്ച ഉച്ചക്ക്‌ 2 മണിക്ക്‌   2023-2024 അദ്ധ്യയന വര്‍ഷത്തെ വിദ്യാലയത്തിലെ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ്‌ ദാനവും കെ. ജി വിഭാഗം കുട്ടികളുടെ കലാപരിപാടികളും നടക്കും.  ചാവക്കാട്‌ മുനിസിപ്പൽ വൈസ്‌ ചെയര്‍മാന്‍ കെ. കെ.മുബാറക്ക്‌ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുന്‍സിപ്പല്‍ കൌണ്‍സിലര്‍ എം. ആര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. 

അന്നേ ദിവസം 4.00 ന്‌ ആരംഭിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം ശിവജി ഗുരുവായൂര്‍ (സിനിആര്‍ട്ടിസ്റ്റ് ) ഉദ്ഘാടനം ചെയ്യും. വിദ്യാലയത്തിലെ പൂര്‍വ്വിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും പങ്കെടുക്കുന്ന ചടങ്ങില്‍ വിദ്യാലയത്തിലെ കുട്ടികളുടെ നാടകം, പാവകളി, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ഗസല്‍ മുതലായവ അരങ്ങേറും.

മാര്‍ച്ച്‌ 2 ശനിയാഴ്ച 2 മണിക്ക്‌ സംഘടിപ്പിക്കുന്ന KAUPS@100 സമാപന സമേളനം റവന്യു വകുപ്പ് മന്ത്രി എന്‍. കെ. രാജന്‍ ഉദ്ഘാടനം ചെയ്യും.  ഗുരുവായൂര്‍ എം.എല്‍.എ എന്‍. കെ അക്ബര്‍ അധ്യക്ഷത വഹിക്കും. തൃശൂര്‍ പാര്‍ലമെന്റ്‌ അംഗം ടി.എന്‍ പ്രതാപന്‍ മുഖ്യാതിഥിയാകും. ചാവക്കാട്‌ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്‌, പുന്നയൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. വി. സുരേന്ദ്രന്‍, മോഹന്‍ സിത്താര (സംഗീത സംവിധായകന്‍) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. വിരമിക്കുന്ന അധ്യാപകരായ സില്‍വി കെ. ജെ, നിശ സി. എം. എന്നിവര്‍ക്കുള്ള യാത്രയയപ്പും വിദ്യാലയമാനേജ്മെന്റ്‌ കമ്മറ്റി ഏർപ്പെടുത്തിയ പ്രശസ്ത സംവിധായകന്‍ കെ. ആര്‍. മോഹനന്റെ സ്മരണാര്‍ത്ഥമുള്ള കെ. ആര്‍. മോഹനന്‍ മെമോറിയല്‍ അവാര്‍ഡ്‌ ദാനവും വിദ്യാലയത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനവും ചടങ്ങില്‍ വെച്ച്‌ നടക്കുമെന്ന് സംഘാടക സമിതി കൺവീനരും പ്രധാനാദ്ധ്യാപികയുമായ കെ ജെ സിൽവി, വാർഡ്‌ കൗൺസിലർ എം ആർ രാധാകൃഷ്ണൻ, സ്കൂൾ മാനേജർ പ്രതാൻ, പി ടി എ പ്രസിഡന്റ് സി എ ജംഷീർ അലി, അദ്ധ്യാപകരായ ശ്രീവത്സൻ, ദീപക് എന്നിവർ ചാവക്കാട് പ്രസ്സ് ഫോറം ഹാളിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

planet fashion

Comments are closed.