mehandi banner desktop
Chavakkad online

ഖിദ്മ യു എ ഇ ദുബായിൽ ഇഫ്താർ സംഗമം നടത്തി

Ft

ദുബായ് : ചാവക്കാട് മഹല്ല് നിവാസികളുടെ യു എ ഇ  കൂട്ടായ്‌മ ഖിദ്മ (KHEDMA )  ഇഫ്താർ സംഗമം നടത്തി. ദുബായ് പീസ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച് നടന്ന സംഗമത്തിൽ നൂറു കണക്കിന് മഹല്ല് നിവാസികൾ പങ്കെടുത്തു.    ജനറൽ സെക്രെട്ടറി ഷുക്കൂർ പാലയൂർ സ്വാഗതം പറഞ്ഞു. പ്രസിണ്ടന്റ് ഷെരീഫ് തെക്കെഞ്ചേരി അധ്യക്ഷത വഹിച്ചു.   മുഹമ്മദ് സാലിഹ് ഹുദവി റംസാൻ പ്രഭാഷണം നടത്തി. മൻസൂർ, ഹാരിസ്, ജംഷീർ,  എന്നിവർ നേതൃത്വം നൽകി. അൻപത് വർഷത്തെ  പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഖിദ്മ (KHEDMA) ഉപദേശക സമിതി അംഗം മാളിയേക്കൽ അബ്ദുൽ മജീദിന് യാത്രയയപ്പ് നൽകി.  ട്രഷറർ ഷഫീഖ് നന്ദി പറഞ്ഞു.

Jan oushadi

Comments are closed.