mehandi banner desktop
Chavakkad online

കൺസോൾ സാന്ത്വന സംഗമവും എൻ ആർ ഐ മീറ്റും

Ft

ചാവക്കാട് : കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ് എൻ ആർ ഐ മീറ്റും മാസം തോറും നടത്തിവരുന്ന സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ചാവക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എ യു മനോജ് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത്  അദ്ധ്യക്ഷത വഹിച്ചു. അബുദാബി യൂണിവേഴ്സിറ്റി ഫിനാൻസ് മാനേജർ മുഹമ്മദ് ഫാറൂഖ്, ദുബായ് അൽ ജാഫൻ എം ഡി എം. എച്ച്. ജമാൽ എന്നിവർ  മുഖ്യാഥിതികളായി സംബന്ധിച്ചു.  കൺസോൾ യു.എ.ഇ. കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക്, ട്രസ്റ്റിയും പ്രോഗ്രാം കോർഡിനേറ്ററുമായ നൗഷാദ് എം കെ അലി, ഒമാൻ ചാപ്റ്റർ വെൽഫയർ കോർഡിനേറ്റർ അബ്ദുൾ അസീസ്, സെക്രട്ടറി ആഷിക് പാലയൂർ, അബുദാബി ചാപ്റ്റർ പ്രതിനിധി യൂസഫ് കരിക്കയിൽ, ദുബായ് ചാപ്റ്റർ പ്രതിനിധികളായ  ഗഫൂർ ചീനൻ, പി വി അലാവുദ്ദീൻ, ദുബായ് ചാപ്റ്റർ പ്രതിനിധി മുസ്തഫ, ഒമാൻ ചാപ്റ്റർ പ്രതിനിധി പി.കെ. നസീർ, അസോസിയേറ്റ് മെമ്പർ ടി.പി.അബ്ദുൾ കരീം എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

Jan oushadi

ട്രസ്റ്റ് അംഗങ്ങളായ വി.എം. സുകുമാരൻ, സി.എം. ജനീഷ്, ആർ.വി. കമറുദ്ദീൻ, സ്റ്റാഫംഗങ്ങളായ ഫെബിജ സുബൈർ, സൈനബ ബഷീർ, സൗജത്ത് നിയാസ് അസോസിയേറ്റ് മെമ്പർ ഇസ്മയിൽ, അനീഷ് പാലയൂർ  എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൺസോൾ സെക്രട്ടറി  കെ. ഷംസുദ്ദീൻ  സ്വാഗതവും ട്രഷറർ  വി കാസിം നന്ദിയും പറഞ്ഞു.

Comments are closed.