ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141 ജന്മദിനം ചാവക്കാട് ആഘോഷിച്ചു

ചാവക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 141 ജന്മദിനം ചാവക്കാട് നഗരസഭ മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവത്രയിൽ പതാക ഉയർത്തി മധുര പലഹാരം വിതരണം ചെയ്തു ആഘോഷിച്ചു. ചാവക്കാട് മണ്ഡലം മുൻ പ്രസിഡണ്ട് കെ വി ഷാനവാസ് പതാക ഉയർത്തി. ചാവക്കാട് നഗരസഭ പ്രതിപക്ഷ നേതാവ് സി എ ഗോപ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.

ഐഎൻടിയുസി ജില്ലാ സെക്രട്ടറി എം എസ് അധ്യക്ഷത വഹിച്ചു. വാർഡ് പ്രസിഡണ്ട് ഇ പി ഷാഫി, ബ്ലോക്ക് സെക്രട്ടറി കെ വി ലാജുദ്ദീൻ, മണ്ഡലം കോൺഗ്രസ് ഭാവനവാഹികളായ ഷുക്കൂർ കോനാരത്ത്, ഷാജി കല്ലിങ്ങൽ, താഴത്ത് അബ്ബാസ്, ഷഹീബ്, മജീദ് കെ കെ, ശ്രീകുമാർ മാസ്റ്റർ, വി എ സുരേഷ്, അബ്ദുൽ ഗഫൂർ വി, എ വി ഷെഫീഖ് എന്നിവർ പ്രസംഗിച്ചു.

Comments are closed.