mehandi banner desktop
Chavakkad online

നാഷണൽ ഹുദ സെൻട്രൽ സ്കൂൾ കരാട്ടെ എക്സലൻസ് അവാർഡ് -2026  ആഘോഷിച്ചു

Ft

ഒരുമനയൂർ : നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ കരാട്ടെ എക്സലൻസ് അവാർഡ് -2026 വിപുലമായി ആഘോഷിച്ചു. സ്കൂൾ മാനേജർ ടി.അബൂബക്കർ അധ്യക്ഷത വഹിച്ചു. ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർ  സജിത്ത്  ഉദ്ഘാടനം ചെയ്ത്ചെയ്തു. കരാട്ടെയിൽ പ്രഗൽഭരായ  വിദ്യാർത്ഥികൾക്ക് ബെൽറ്റ് വിതരണം നടത്തി.  സ്കൂൾ ജോയിൻ സെക്രട്ടറി ഫൈസൽ ഉസ്മാൻ, കരാട്ടെ ഇൻസ്‌ട്രുക്ടർ   ജമാലുദ്ദീൻ, വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ  എന്നിവർ സംസാരിച്ചു. സ്കൂൾ  പ്രിൻസിപ്പൽ പി.എ ബഷീർ സ്വാഗതവും സി.എസ്.എ കോഡിനേറ്ററായ പി എ റാഷിദ  നന്ദിയും പറഞ്ഞു.

Jan oushadi

Comments are closed.