mehandi banner desktop
Chavakkad online

കൈക്കൂലി വാങ്ങുന്നതിനിടെ പുന്നയൂർക്കുളം വില്ലേജ് ഓഫീസർ അറസ്റ്റിൽ

Ft

അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ്

Jan oushadi

പുന്നയൂർക്കുളം : തണ്ടപേര് സർട്ടിഫിക്കറ്റിന് 50000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷ്യൽ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. തൃശ്ശൂർ പുന്നയൂർക്കുളം വില്ലേജ് ഓഫീസലാണ് സംഭവം. പത്തനംതിട്ട സ്വദേശിയായ ടി.വി.വിനോദാണ് പിടിയിലായത്. ഓഫീസിൽ നിന്നും 50000 രൂപ വിജിലൻസ് കണ്ടെടുത്തു. തണ്ടപേര് സർട്ടിഫിക്കറ്റിന് രണ്ടര ലക്ഷം രൂപയാണ് ഇയാൾ ആവശ്യപെട്ടത്. വിജിലൻസിന് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിനോദ് പിടിയിലായത്.

ആർ ഓ ആർ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു എന്നാൽ പിന്നീട് രണ്ടരലക്ഷം രൂപ നൽകാമെന്ന് പരാതിക്കാരനുമായി ധാരണ ഉണ്ടാക്കി. അമ്പതിനായിരം രൂപ തുണിയിൽ പൊതിഞ്ഞ് ഓഫീസിലെ മേശയുടെ ഫയലിനകത്ത് വയ്ക്കാൻ നിർദ്ദേശിച്ചു, ഇങ്ങനെ ഫയലിൽ വച്ച പണമാണ് വിജിലൻസ് പിടിച്ചെടുത്തത്.

Comments are closed.