mehandi banner desktop

എടക്കഴിയൂരിൽ ടോറസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നിലഗുരുതരം

fairy tale

എടക്കഴിയൂർ: എടക്കഴിയൂർ നാലാംകല്ലിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. എറണാകുളത്ത് നിന്നും ടവർ നിർമ്മാണ സാമഗ്രികളുമായി വന്ന ദോസ്ത് ഗുഡ്സ് കാരിയർ വാഹനവും, ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ശിവാലയ കൺസ്ട്രക്ഷന്റെ ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം.

planet fashion

​അപകടത്തിൽ ദോസ്ത് വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മുണ്ടൂർ നാമ്പുള്ളിപ്പുര സ്വദേശി അഭിജിത്തിന് ഗുരുതരമായി പരിക്കേറ്റു. ഏറെ പരിശ്രമിച്ചാണ് അഭിജിത്തിനെ വാഹനത്തിനുള്ളിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ ഇടക്കഴിയൂർ കെൻസ് ആംബുലൻസ് പ്രവർത്തകർ ചേർന്ന് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കുന്നംകുളം ദയ ഹോസ്പിറ്റലിലേക്ക് മാറ്റി.

ദേശീയപാത 66 എടക്കഴിയൂർ അതിർത്തി മുതൽ വടക്കോട്ട് കഴിഞ്ഞ ദിവസം മുതൽ ഗതാഗതത്തിനു തുറന്ന് കൊടുത്തിരുന്നു.

Comments are closed.