mehandi banner desktop

ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് – കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം

fairy tale

ചേറ്റുവ : ചേറ്റുവ പുഴയിലെ മണ്ണെടുപ്പ് സംബന്ധിച്ച് കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശം.  പുഴയിലെ മണ്ണെടുക്കലിനെ സംബന്ധിച്ച് ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളെ ക്കുറിച്ച് പരിശോധിച്ചു റിപ്പോർട്ടു നൽകാനാണ് ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയത്.

planet fashion

കളക്ടറുടെ നേതൃത്വത്തിൽ ഇതിനായി പഞ്ചായത്ത് സെക്രട്ടറി, സാങ്കേതിക വിദഗ്ധർ,  നാഷണൽ ഹൈവേ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെട്ട സംഘമായിരിക്കും പരിശോധന നടത്തുന്നത്. മണ്ണെടുപ്പിനെ സംബന്ധിച്ച വിശദറിപ്പോർട്ട് സമർപ്പിക്കാൻ  നാഷണൽ ഹൈവേ അധികൃതർക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.

പൊതു പ്രവർത്തകനായ ലത്തീഫ് കെട്ടുമ്മൽ അഡ്വ. ഷാനവാസ് കാട്ടകത്ത് മുഖേന നൽകിയ ഹർജിയിലാണ് ഈ ഉത്തരവ്. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെ നടത്തുന്ന മണ്ണെടുപ്പ്നി ർത്തിവെക്കണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.

Comments are closed.