
കൊളത്തൂർ : മലപ്പുറം കൊളത്തൂർ കുരുവമ്പലത്തുനിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത് കത്തിക്കരിഞ്ഞ നിലയില്‍. കുരുവമ്പലം പൊട്ടിപ്പാറ ഹൗസിലെ ബഷീറിന്റെ മകന് മുഹമ്മദ് സിനാനെയാണ് (19) മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് സിനാനെ കാണാതായത്. തിരുവനന്തപുരം മ്യൂസിയം പൊലിസ് സ്റ്റേഷന് പരിധിയിലെ റസിഡന്‍ഷ്യല്‍ ഏരിയയിലെ വിജനമായ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

ചൊവ്വാഴ്ച മലപ്പുറത്തെ മഅ്ദിന്‍ കോളജിലേക്ക് പോയതായിരുന്നു സിനാന്. എന്നാല്‍ സിനാനെ പിന്നീട് കാണാതായി. പിതാവ് കൊളത്തൂര്‍ പൊലിസില്‍ പരാതിനല്‍കിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരത്ത് മൃതദേഹം കണ്ടെത്തിയ വിവരം കൊളത്തൂര്‍ പോലീസിന് ലഭിക്കുന്നത്.
തിരുവനന്തപുരത്ത് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുപ്പിയിൽ പെട്രോൾ പോലത്തെ ദ്രാവകവുമായി പോകുന്നതായി കണ്ടതായി പൊലീസ് അറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് തിരിച്ചു

Comments are closed.