പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം – പോലീസുകാർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

ചാവക്കാട്: മടേക്കടവിൽ പോലീസ് ജീപ്പിൽ മിനിലോറി ഇടിച്ച് അപകടം. മൂന്ന് എസ്.ഐ മാർ ഉൾപ്പെടെ 5 പേർക്കാണ് പരിക്കേറ്റത്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ എസ്. ഐ മാരായ ആഷിഫ്, ബാസിത്, സുദർശന, ഡ്രൈവർ, അമർ, ടിപ്പർ ഡ്രൈവർ സാദിക്ക് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ജീപ്പിന്റെ വലതു വശത്താണ് ലോറിയിടിച്ചത്.


Comments are closed.