mehandi banner desktop
Chavakkad online

എടക്കഴിയൂരിൽ  പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു – അസ്വാഭാവിക മരണത്തിനു കേസെടുത്ത്  പൊലീസ്

fairy tale

ചാവക്കാട് : ഏഴാമത്തെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു. ഭർത്താവിനെതിരെ പരാതിയുമായി തൃശൂർ സ്വദേശി മുഹ്സിനയുടെ (37) കുടുംബം.   കഴിഞ്ഞ ജനുവരി 6 നായിരുന്നു മുഹ്സിനയുടെ ഏഴാമത്തെ പ്രസവം. വീട്ടിലാണ് പ്രസവം നടന്നത്. പ്രസവത്തിന് പിന്നാലെ മൂന്നാം ദിവസം കുഞ്ഞ് മരിച്ചിരുന്നു. മുഹ്സിനയുടെ ഭർത്താവ് എടക്കഴിയൂർ സ്വദേശി ഇബ്രാഹിം അക്യുപങ്ചറിസ്റ്റാണ്. അസ്വാഭാവിക മരണത്തിനു ചാവക്കാട് പൊലീസ് കേസെടുത്തു.

planet fashion

ആറ് പ്രസവങ്ങൾ ആശുപത്രിയിലായിരുന്നു. പക്ഷേ തുടർ ചികിത്സയോ കുട്ടികൾക്ക് കുത്തിവയ്പ്പോ നൽകിയിരുന്നില്ലെന്ന് കുടുംബം പറയുന്നു. ദമ്പതികളുടെ രണ്ട് കുട്ടികൾ നേരത്തെ മരിച്ചിരുന്നു. ഏഴാമത്തെ പ്രസവമാണ് വീട്ടിൽ നടന്നത്. ഗർഭകാലത്തോ പ്രസവ സമയത്തോ മുഹ്സിനയ്ക്ക് കൃത്യമായ വൈദ്യസഹായം ലഭിച്ചിരുന്നില്ലെന്ന് പരാതിയുണ്ട്.

Comments are closed.