mehandi banner desktop
Chavakkad online

തഖ്‌വ മോണ്ടിസോറി കോൺവൊക്കേഷനും അഡ്മിഷൻ ഉദ്ഘാടനവും സംഘടിപ്പിച്ചു

Ft

പുന്നയൂർക്കുളം: അണ്ടത്തോട് തഖ്‌വ മോണ്ടിസോറി ഹൗസ് ഓഫ് ചിൽഡ്രൻ കോൺവൊക്കേഷൻ സെറിമണിയും 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനവും പ്രൗഢഗംഭീരമായ ചടങ്ങോടെ സംഘടിപ്പിച്ചു. തൗഫീഖ് ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർ വി . മായിൻ കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് റിട്ടയേർഡ് എ.ഇ.ഒ (AEO) ഷോജ ടീച്ചർ ഉദ്ഘാടനം ചെയ്തു.

Jan oushadi

​വിദ്യാഭ്യാസ രംഗത്ത് കുരുന്നുകൾക്ക് നൽകുന്ന പ്രോത്സാഹനവും കൃത്യമായ അടിത്തറയും അവരുടെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ഓർമ്മിപ്പിച്ചു.

പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ഉദ്ഘാടനം ട്രസ്റ്റ് സെക്രട്ടറി എം.എ അബ്‌ദുൾ റഷീദ് നിർവ്വഹിച്ചു. ചടങ്ങിൽ അറബിക് കോളേജ് പ്രിൻസിപ്പാൾ ജസീൽ റഹ്മാനി, പി.ടി.എ പ്രസിഡന്റ് നൂറുദ്ധീൻ, വൈസ് പ്രിൻസിപ്പാൾ ഷൈനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രിൻസിപ്പാൾ അബ്‌ദുൾ കരീം ചടങ്ങിൽ സ്വാഗതം പറഞ്ഞു. മോണ്ടിസോറി വിഭാഗം മേധാവി പ്രസീത ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Comments are closed.