mehandi banner desktop

സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളികൾ

fairy tale

ചാവക്കാട് : സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ മെഡൽ വേട്ട തുടർന്ന് മലയാളി വിദ്യാർത്ഥികൾ. ശനി, ഞായർ ദിവസങ്ങളിലായി ശ്രീലങ്കയിൽ നടന്നുവന്ന സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിലാണ് 18 വയസിനു താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശ്ശൂരിൽ നിന്നുള്ള കായിക താരങ്ങൾ മെഡലുകൾ വാരിക്കൂട്ടിയത്.

planet fashion

രണ്ടു ദിവസങ്ങളിലായി നടന്നുവന്ന കായിക മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി  ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദ് ഗോൾഡും, വെങ്കലവും നേടിയപ്പോൾ എടമുട്ടം സ്വദേശി മുഹമ്മദ്‌  ഷിഫാൻ രണ്ടു വെള്ളികൾ നേടി. ചമക്കാല സ്വദേശി റയാൻ മജീദ് വെള്ളി മെഡൽ സ്വന്തമാക്കി. ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും മൂന്നു പേരാണ് സൗത്ത് ഏഷ്യൻ ജുജിറ്റ്സു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

​ദേശീയ കോച്ച് ആർ ജെ അൻവർ മരക്കാറുടെ കീഴിൽ വെങ്കിടങ്ങ് എസ് ടി എം എ അക്കാദമിയിൽ നിന്നാണ് മൂന്നു പേരും പരിശീലനം നേടിയത്.

63 കിലോ കാറ്റഗറിയിലാണ് മുഹമ്മദ്‌  ഷിഫാൻ വെള്ളി മെഡലുകൾ നേടിയത്. 48  കിലോ കാറ്റഗറിയിലാണ്  നബ്ഹാനും റയാൻ മജീദും വിജയം കൊയ്തത്.   ജൂടോ ടെക്‌നിക്കായ നെവാസ(ne-waza), ഗ്രൗണ്ട് ഫൈറ്റിങ് എന്നീ ഇനങ്ങളിലായിരുന്നു മത്സരം.

​ദേശീയ കോച്ച് ആർ ജെ അൻവർ മരക്കാറുടെ കീഴിൽ വെങ്കിടങ്ങ് എസ് ടി എം എ അക്കാദമിയിൽ നിന്നാണ് മൂന്നു പേരും പരിശീലനം നേടിയത്.

ഒരുമനയൂർ വലിയകത്ത് റഷീദിന്റെയും, ഗുരുവായൂർ പഞ്ചാരമുക്ക് മുസ്ലിംവീട്ടിൽ നെസീമയുടെയും മകനായ നബ്ഹാൻ റഷീദ് ചാവക്കാട് എം ആർ ആർ എം സ്കൂളിൽ നിന്നും ഈ വർഷം പത്താം തരം പൂർത്തിയാക്കിയ വിദ്യാർത്ഥിയാണ്.  എടമുട്ടം വലിയകത്ത് ഷജീബിന്റെയും പാലക്കപറമ്പിൽ അനീഷയുടെയും മകനാണ് മുഹമ്മദ്‌ ഷിഫാൻ. ചമക്കാല പള്ളിപറമ്പിൽ അബ്ദുൽ നജീബ് – ഷജ്ല ദമ്പതികളുടെ മകനായ റയാൻ മജീദ് ചന്ത്രാപിന്നി ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്.

Comments are closed.