mehandi banner desktop

എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു – ബൈക്ക് യാത്രികൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

fairy tale

​ചാവക്കാട്: ദേശീയപാത 66-ൽ എടക്കഴിയൂർ ആറാംകല്ലിൽ ബൈക്കിടിച്ച് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. എടക്കഴിയൂർ ആറാംകല്ല് സ്വദേശി മുട്ടിൽ ഹനീഫയുടെ മകളും, പൊന്നാനി ആനപ്പടിയിൽ താമസിച്ചിരുന്ന മൻസൂർ (കൽപണിക്കാരൻ മൻസൂർ) എന്നവരുടെ ഭാര്യയുമായ ഹസീന (44)യാണ്‌ മരിച്ചത്. സഹോദരി ഹഫ്‌സത്, ഹഫ്‌സത്തിന്റെ മകൾ ഐഷ (2), കോഴിക്കോട് സ്വദേശി അമ്പിളി വീട്ടിൽ അക്ഷയ് (31) എന്നിവർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

planet fashion

വെള്ളിയാഴ്ച രാത്രി 8 മണിയോടെയായിരുന്നു അപകടം. റോഡിന്റെ കിഴക്ക് ഭാഗത്ത് നിന്നും പടിഞ്ഞാറേ സർവീസ് റോഡിലേക്ക് കടക്കുന്നതിനായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ചാവക്കാട് ഭാഗത്ത് നിന്നു അമിതവേഗതയിൽ വന്ന ബൈക്ക് ഇടിച്ചാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ അതുവഴി വന്ന പൊന്നാനി പോലീസ് സംഘം ഉടൻ തന്നെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹസീനയെ രക്ഷിക്കാനായില്ല. പരിക്കേറ്റ ബൈക്ക് യാത്രികൻ അക്ഷയ്നെ അകലാട് വി കെയർ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ഹോസ്പിറ്റലിലും പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കും കൊണ്ടുപോയി.

Comments are closed.