mehandi banner desktop

ഗുരുവായൂർ മണ്ഡലത്തിലെ സ്ട്രോങ്ങ്‌ റൂം സി സി ടിവി പ്രവർത്തന രഹിതമായി – തിരഞ്ഞെടുപ്പ് കമ്മിഷന് യുഡിഎഫ് സ്ഥാനാർഥിയുടെ പരാതി

fairy tale

ഗുരുവായൂർ : തൃശൂർ ഗുരുവായൂർ നിയസഭാമണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിലെ സിസിടിവി ക്യാമറകൾ ഒരു മണിക്കൂറോളം പ്രവർത്തനരഹിതമായതായി പരാതി. ഇന്നലെ വൈകുന്നേരം 4:30 മുതൽ 5:30 വരെയുള്ള സമയത്താണ് ക്യാമറകൾ ഓഫ് ആയതെന്ന് പറയപ്പെടുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി സി.എച്ച്. റഷീദ് തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകി.​സിസിടിവി ക്യാമറകളുടെ പ്രവർത്തനം കൃത്യമാണെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തപക്ഷം വോട്ടിങ് യന്ത്രങ്ങളിൽ അട്ടിമറി നടക്കാൻ സാധ്യതയുണ്ടെന്നും റഷീദ് പരാതിയിൽ ചൂണ്ടിക്കാട്ടി. പലയിടങ്ങളിലും സിസിടിവി ഓഫ് ചെയ്തുകൊണ്ട് ഇത്തരം അട്ടിമറികൾക്ക് ശ്രമം നടക്കാറുള്ളതിനാൽ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജാഗ്രത പുലർത്തണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. ക്യാമറകൾ പ്രവർത്തനരഹിതമായത് സാങ്കേതിക തകരാറാണോ അതോ ബോധപൂർവമാണോ എന്ന കാര്യത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് കരുതുന്നത്.

planet fashion

Comments are closed.