mehandi banner desktop

പൊന്നാനിയിൽ യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്

fairy tale

പൊന്നാനി:  പൊന്നാനി ഹാർബർ പരിസരത്ത്  മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. യുവതിയെ കൊലപ്പെടുത്തിയത് ഷാൾ കഴുത്തിൽ മുറുക്കിയെന്ന് സമ്മതിച്ച് ഭർത്താവ്.  പൊന്നാനി സ്വദേശി മാറാപിന്റെ അയ്യൂബ് എന്നവരുടെ മകൾ ഫാത്തിമയാണ്‌ (22) കൊല്ലപ്പെട്ടത്.സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുഹമ്മദിനെ (24) പിടികൂടിയതായി പൊന്നാനി എസ്ഐ ബിബിൻ പറഞ്ഞു.ഫാത്തിമയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്.ഹാർബർ പരിസരത്ത് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ, പൊന്നാനി ഡിവൈഎസ്പി സിദ്ദിഖിന്റെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദിനെ പരപ്പനങ്ങാടിയിൽ നിന്നും പിടികൂടുകയായിരുന്നു.ഒന്നര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. ഇരുവർക്കും നാലുമാസം പ്രായമുള്ള കുഞ്ഞുണ്ട്. നാട്ടുകാരാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിലെ കാലിൽ മുറിവകളുണ്ട്.  പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മണലിൽ കമിഴ്ന്ന് കിടക്കുന്ന രീതിയിലാണ് ഫാത്തിമയുടെ മൃതദേഹം കണ്ടെത്തിയത്.

planet fashion

Comments are closed.