mehandi banner desktop

ഗുരുവായൂർ ജനവിധി; എൽ ഡി എഫിന് മികച്ച പിന്തുണ നൽകി ഗുരുവായൂരും ഏങ്ങണ്ടിയൂരും – യു ഡി എഫിനെ നിരാശപ്പെടുത്തി കടപ്പുറം

fairy tale

ചാവക്കാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ വിജയത്തിൽ നിർണായകമായത്  ഗുരുവായൂരും എങ്ങണ്ടിയൂരും നൽകിയ ഭൂരിപക്ഷം. 1998 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൻ കെ അക്ബർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

planet fashion

49 ബൂതുകളിൽ നിന്നായി 3783 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽ ഡി എഫി ന് ഗുരുവായൂർ നഗരസഭ നൽകിയത്. എൽ.ഡി.എഫിന്റെ കരുത്ത് തെളിയിച്ച എങ്ങണ്ടിയൂരിലെ 21 ബൂത്തുകളിൽ നിന്നായി 2150 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് ലഭിച്ചത്.

പുന്നയൂർ, വടക്കേകാട്, കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകൾ യു ഡി എഫി നൊപ്പം നിന്നപ്പോൾ  പുന്നയൂർക്കുളം, എങ്ങണ്ടിയൂർ പഞ്ചായത്തുകളും ഗുരുവായൂർ, ചാവക്കാട് നഗരസഭകളും എൽ ഡി എഫി നൊപ്പം നിലകൊണ്ടു. പുന്നയൂർക്കുളം പഞ്ചായത്തിലും ചാവക്കാട് നഗരസഭയിലും ലീഡ് നേടാൻ കഴിഞ്ഞെങ്കിലും പ്രതീക്ഷിച്ച  ഭൂരിപക്ഷം നേടാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല. രണ്ടായിരത്തിനടുത്ത് ലീഡ് പ്രതീക്ഷിച്ച പുന്നയൂർക്കുളത്ത് വെറും 82 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. ചാവക്കാട് നഗരസഭയിൽ 3000 വോട്ട് പ്രതീക്ഷിച്ചെങ്കിലും അത് 2197 വോട്ടുകളിൽ ഒതുങ്ങി.

യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം കടപ്പുറം പഞ്ചായത്തിലെ ഫലം വലിയ നിരാശയാണ് നൽകിയത്. 3000-ത്തിനടുത്ത് വോട്ട് പ്രതീക്ഷിച്ചിരുന്ന കടപ്പുറത്ത് നിന്ന് യു.ഡി.എഫിന് ലഭിച്ചത് രണ്ടായിരത്തിൽ താഴെ (1957)വോട്ടുകൾ മാത്രമാണ്. പുന്നയൂർ പഞ്ചായത്തിലും പ്രതീക്ഷിച്ച മുന്നേറ്റം യു.ഡി.എഫിന് ഉണ്ടായില്ല.

മണ്ഡലത്തിൽ ബി.ജെ.പി മികച്ച വോട്ടുവിഹിതം രേഖപ്പെടുത്തി. ഗുരുവായൂർ നഗരസഭ പരിധിയിൽ നിന്നും ബി ജെ പിക്ക്  8845 വോട്ട് ലഭിച്ചപ്പോൾ എങ്ങണ്ടിയൂരിൽ 4000 വോട്ടുകൾ നേടി.ഗുരുവായൂർ അമ്പലത്തിനോട് ചേർന്ന് കിടക്കുന്ന 127 മുതൽ 140 വരെയുള്ള ബൂത്തുകളിലെ (റൗണ്ട് 10) വോട്ട് എണ്ണിയപ്പോൾ  ബിജെപി രണ്ടാം സ്ഥാനത്തുണ്ട്. എൽ ഡി എഫ് ഇവിടെ 2996 വോട്ട് നേടിയപ്പോൾ ബി ജെ പി 2959 വോട്ടുകൾ പിടിച്ചു.  2634 വോട്ടുകളുമായി യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

പുന്നയൂർകുളം

Ldf 8387

Udf 8305

Bp 4350

Lead ldf 82

പുന്നയൂർ

Ldf 9831

Udf 12164

Bjp 2154

Lead udf 2333

വടക്കേകാട്

Ldf 6238

Udf 7643

Bjp 2565

Lead udf 1405

ഗുരുവായൂർ

Ldf 14195

Udf 10412

Bjp 8845

Lead ldf 3783

ചാവക്കാട്

Ldf 11559

Udf 9365

Bjp 4015

Lead ldf 2197

കടപ്പുറം

Ldf 6095

Udf 8052

Bjp 1728

Lead udf 1957

ഒരുമനയൂർ

Ldf 2908

Udf 3455

Bjp 881

Lead udf 546

ഏങ്ങണ്ടിയൂർ

Ldf 6222

Udf 4072

Bjp 4000

Lead ldf 2150

പോസ്റ്റൽ വോട്ട് Udf 606. Ldf 640

(*മുകളിലെ വോട്ട് നിലയിൽ ചിലയിടങ്ങളിൽ ഒന്നോ രണ്ടോ വോട്ടുകളുടെ മാറ്റം കണ്ടേക്കാം )

ആകെ വോട്ട് 2,18,704. ആകെ പോൾ ചെയ്ത വോട്ട് 1,60,468. ഭൂരിപക്ഷം 1998.

Comments are closed.