
തൃശ്ശൂർ : തൃക്കൂർ വില്ലേജിലെ നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പിടികൂടി തൃശ്ശൂർ റൂറൽ റൂറൽ പോലീസ്. പോട്ട പനമ്പിള്ളി നഗർ പടിഞ്ഞാറേക്കാടൻ വീട്ടിൽ സിറിൾ (36) ആണ് അറസ്റ്റിലായത്.

മരത്താക്കര പുഴമ്പള്ളം സ്വദേശി വെളിയംകുളങ്ങര വീട്ടിൽ ഡീനസ് ഡേവിസിനാണ് (37) ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
8/ 5 /26 തീയതി രാത്രി 7: 30 മണിയോടെ യാണ് സംഭവം നടന്നത്. ഡിനസ് തൃക്കൂർ കൈരളി ബേക്കറി ജംഗ്ഷന് സമീപം നെല്ലിച്ചോട് എന്ന സ്ഥലത്ത് പ്രവർത്തിച്ചുവരുന്ന ജിംനേഷ്യത്തിൽ വരുമെന്ന് മനസ്സിലാക്കിയ സിറിൽ , രണ്ടു മണിക്കൂർ മുമ്പെ തൃക്കൂരിലെത്തി, ജിംനേഷ്യത്തിൻ്റെ പരിസരത്ത് ഹെൽമറ്റ് ധരിച്ച് കാത്തിരുന്നു . വർക്കൗട്ട് കഴിഞ്ഞ് പുറത്തിറങ്ങിയ ഡിനസിനെ പുറകിൽ നിന്ന് ചുറ്റിക കൊണ്ട് തലക്കു പുറകിൽ ആഞ്ഞടിക്കുകയായിരുന്നു. ബോധരഹിതനായി താഴെ വീണ ഡിനസിൻ്റെ തലയിൽ രണ്ടു പ്രാവശ്യം കൂടി സിറിൽ ചുറ്റിക കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു . തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന ഒരു സൈക്കിൾ എടുത്ത് സിറിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു പോകുകയായിരുന്നു. പ്രതി ആദ്യം രക്ഷപ്പെട്ട സൈക്കിൾ ജിമ്മിൽ വന്നയാളുടേതായിരുന്നു. ഇത് തൊട്ടടുന്ന പറമ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അവടെ നിന്ന് ഇയാൾ സ്വന്തം ബൈക്ക് എടുത്താണ് രക്ഷപ്പെട്ടത്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ 25 ഓളം രഹസ്യ പോലീസിനെ നിയോഗിക്കുകയും ഗ്രൂപ്പുകളായി തിരിഞ്ഞ് മരത്താക്കര, പുതുക്കാട്, കൊടകര, ചാലക്കുടി, ഒല്ലൂർ എന്നീ ഭാാഗങ്ങളിൽ സഞ്ചരിച്ച് നടത്തിയ രഹസ്യാന്വേഷണത്തിൽ ഒരു അജ്ഞാതൻ ഡീനസിനെ പിന്തുടർന്നിരുന്നതായി വിവരം ലഭിക്കുകയും തുടർന്ന് ഈ അജ്ഞാതനെ ക്കുറിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ 24 മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ ചോദ്യം ചെയ്തതതിൽ ഡീനസിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നതായും ഒരുമിച്ചു കഴിയുന്നതിനായാണ് ഡീനസിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പ്രതി സമ്മതിച്ചതായി പോലീസ് പറയുന്നു.
ഡീനസിന്റെ മരണം തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇതിനായി ചാലക്കുടിയൽ നിന്നു ചുറ്റിക വാങ്ങിയ ഇയാൾ കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നു ഉദ്ദേശ്യം. പ്രതി അവിവാഹിതനാണ്.

Comments are closed.