mehandi banner desktop

മന്നലാംകുന്ന് ഉറൂസിനു നാളെ തുടക്കം

fairy tale

മന്നലാംകുന്ന്: ഹിജ്റ 398 -ൽ കേരളത്തിൽ എത്തി തീരദേശ മലബാറിന്റെ ഭാഗമായ മന്നലാംകുന്നിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖുൽ ഹള്റമി തങ്ങളുടെ ആണ്ട് നേർച്ചയും, ദുആ സമ്മേളനവും, മജിലിസുന്നൂർ വാർഷികവും ഈ മാസം23, 24 തീയതികളിൽ നടത്തപ്പെടുന്നു. .23ാം തിയതി മഹല്ല് പ്രസിഡണ്ട് എ എം അലാവുദ്ദീൻ പതാക ഉയർത്തും. തുടർന്ന് മുൻ ഖത്തീബ് എം വി മുഹമ്മദ് മുസ്‌ലിയാർ ഖുർആൻ പാരായണം നടത്തും. വൈകീട്ട് മജ്ലിസുന്നൂർ ആത്മീയ സംഗമം അസിസ്റ്റന്റ് ഖത്തീബ് മുസ്തഫ അസഹരി നേതൃത്വം നൽകും. മഹല്ല് ഖത്തീബ് മൺസൂർ ദാരിമി മുഖ്യപ്രഭാഷണം നിർവഹിക്കും. രണ്ടാം ദിവസമായ 24ാം തിയതി ഞായറാഴ്ച രാവിലെ 5. 30ന് മൗലീദ് പാരായണം. വൈകിട്ട് ദുആ സമ്മേളനത്തിന് സയ്യിദ് ഒ.എം.എസ് തങ്ങൾ നിസാമി മേലാറ്റൂർ നേതൃത്വം നൽകും. സൈനുദ്ദീൻ അൻവരി ആമുഖ പ്രഭാഷണം നടത്തും. മദ്രസ കുട്ടികൾക്ക് പുരസ്കാരം, മുൻ ഭാരവാഹികളെ ആദരിക്കൽ, മൗലിദ് പാരായണം ഭക്ഷണവിതരണം തുടങ്ങിയവയും ഉണ്ടാകും. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം എ. ഹനീഫ, കൺവീനർ ഹംസ കുട്ടി മന്നലാംകുന്ന്, ട്രഷറർ സുലൈമാൻ ഹാജി, എം കെ അബൂബക്കർ, കെ കെ ഇസ്മായിൽ, ആരിഫ് കരിയാടൻ, മുഹമ്മദാലി ഹാജി കാരയിൽ, അബു കണ്ണാനത്ത്, ടി കെ ഹുസൈൻ, സുൽത്താൻ മന്നലാംകുന്ന്, ഹുസൈൻ എടയൂർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

planet fashion

Comments are closed.