mehandi banner desktop

ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

fairy tale

തിരുവത്ര : ചാവക്കാട് തിരുവത്ര എസ്എസ്എൽസി പരീക്ഷയിൽ ചാവക്കാട് നഗരസഭ മൂന്നാം വാർഡിൽ നിന്ന് ഫുൾ എ പ്ലസ് നേടിയ പി എസ് സൗരിഷ് രാജിനെ തിരുവത്ര രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡണ്ട് സി എ ഗോപ പ്രതാപൻ ഉപഹാരം സമർപ്പിച്ചു. യുഡിഎഫ് കൺവീനർ കെ വി ഷാനവാസ് ഷാൾ അണിയിച്ചു. രാജീവ് ഗാന്ധി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എം എസ് ശിവദാസ്, ട്രസ്റ്റ് ഭാരവാഹികളായ ഷുക്കൂർ കോനാരത്ത്, ഇ പി ഷാഫി, എ എസ് സജിത്ത് എന്നിവർ സംബന്ധിച്ചു.

planet fashion

Comments are closed.