mehandi banner desktop
Chavakkad online

എടക്കഴിയൂരിൽ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ മിനിവാൻ കയറിയിറങ്ങി അപകടം

Ft

​എടക്കഴിയൂർ: നിയന്ത്രണം വിട്ട മിനിവാൻ വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി അപകടം. എടക്കഴിയൂർ തെക്കേ മദ്രസയ്ക്ക് പടിഞ്ഞാറ് ബീച്ച് പരിസരത്ത് ഇന്ന് രാവിലെ 11:15 ഓടെയായിരുന്നു സംഭവം. എടക്കഴിയൂർ പുളിക്കൽ ഹൗസിൽ തൻവീർ (14) എന്ന വിദ്യാർത്ഥിക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുട്ടിയുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രഥമിക വിവരം. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന മിനിവാനാണ് അപകടമുണ്ടാക്കിയത്.

Jan oushadi

​അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ എടക്കഴിയൂർ കെൻസ് എമർജൻസി ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ തൻവീറിനെ ആദ്യം ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കൂടുതൽ പരിശോധനകൾക്കായി കുന്നംകുളം ദയ റോയൽ ആശുപത്രിയിലേക്കും, പിന്നീട് തൃശ്ശൂർ ദയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

Comments are closed.