ഓവുങ്ങൽ പത്താം വാർഡിൽ വിദ്യാർത്ഥികൾക്ക് പഠനോപകാരങ്ങൾ വിതരണം ചെയ്തു

ചാവക്കാട്: പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് ഓവുങ്ങൽ പത്താം വാർഡിലെ വിദ്യാർത്ഥികൾക്കായി പഠനോപകാരങ്ങൾ വിതരണം ചെയ്തു. വെൽഫെയർ പാർട്ടിയുടെ സഹകരണത്തോടെയാണ് വാർഡിലെ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള നൂറ്റിമുപ്പതോളം വരുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനസാമഗ്രികൾ എത്തിച്ചുനൽകിയത്.ചടങ്ങിൽ കൗൺസിലർ സുജാത സത്യൻ, വെൽഫെയർ പാർട്ടി തൃശൂർ ജില്ലാ പ്രസിഡന്റ് അഡ്വ. കെ. എസ്. നിസാറിന് പഠനോപകാരങ്ങൾ കൈമാറിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ പഠനയാത്രയ്ക്ക് ഇത്തരം കൂട്ടായ്മകളുടെ പിന്തുണ വലിയ കരുത്താകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നേതാക്കൾ ഓർമ്മിപ്പിച്ചു.ഓവുങ്ങൽ യൂണിറ്റ് പ്രസിഡന്റ് കെ. വി. അലിഘാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡിലെ പ്രമുഖ വ്യക്തിത്വങ്ങളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.


Comments are closed.