mehandi banner desktop
Chavakkad online

മുതുവട്ടൂരിൽ വിദ്യാഭ്യാസ പുരസ്കാര വിതരണം ‘മികവ് 2026’ സംഘടിപ്പിച്ചു

Ft

ചാവക്കാട്: ചാവക്കാട് നഗരസഭ 9, 11, 15 വാർഡുകളുടെ സംയുക്ത നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ പുരസ്കാര സമർപ്പണവും പഠനോപകരണ വിതരണവും ‘മികവ് 2026’ എന്ന പേരിൽ സംഘടിപ്പിച്ചു. മുതുവട്ടൂർ മുക്തി വിദ്യാലയ ഹാളിൽ കേരള ബാർ കൗൺസിൽ ചെയർമാൻ അഡ്വ. ടി.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തെയും ഉന്നത വിജയത്തെയും അദ്ദേഹം അഭിനന്ദിച്ചു. മുൻ നഗരസഭ കൗൺസിലർ കെ.വി. സത്താർ അധ്യക്ഷത വഹിച്ചു. 9-ാം വാർഡ് കൗൺസിലർ ഷെർമിള സത്താർ സ്വാഗതം ആശംസിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. കെ.കെ. ഷിബു മുഖ്യതിഥിയായി പങ്കെടുത്തു. ആർ എ അബൂബക്കർ, കരിക്കയിൽ സക്കീർ, ജമാൽ താമരത്ത്, അന്തോണി കൊമ്പൻ, സജിന ഷിഹാബ്, അബ്‌ദുൾ ജലീൽ, പി കെ സുരേഷ്, വി എസ് ജോബി, ദാന തുടങ്ങിയവർ ആശംസകൾ നേർന്നു.

Jan oushadi

Comments are closed.