നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഒരുമനയൂർ: നാഷണൽ ഹുദ സെൻട്രൽ സ്കൂളിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ കാമ്പസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഒരുമനയൂർ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ എമിലി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മാനേജർ ടി അബൂബക്കർ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി എ ബഷീർ സ്വാഗതം ആശംസിച്ചു.വൈസ് പ്രിൻസിപ്പൽ സി. സന്ധ്യ, സയൻസ് വകുപ്പ് മേധാവി എ ടി ഷാഹിദ, സയൻസ് ക്ലബ് കോർഡിനേറ്റർ ഷമ അഫ്രോസ് എന്നിവർ നേതൃത്വം നൽകി.


Comments are closed.