mehandi banner desktop
Chavakkad online

ഗുരുവായൂർ നഗരസഭ ഇപ്പോൾ ‘നരകസഭ’: ഇടതുമുന്നണിക്കെതിരെ കടുത്ത വിമർശനവുമായി ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ്

Ft

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയെ ‘നരകസഭ’ എന്ന് വിളിക്കേണ്ട ഗതികേടിലേക്കാണ് ഇടതു ജനാധിപത്യ മുന്നണി ഭരണസമിതി കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചു. നഗരസഭ ഭരണസ്തംഭനത്തിലാണെന്ന് ആരോപിച്ചുകൊണ്ട് യു.ഡി.എഫ് ഗുരുവായൂർ മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്. റഷീദ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭയിലെ നിലവിലെ ഭരണപരാജയങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ധർണയിൽ ഉയർന്നത്.നഗരസഭ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, യു.ഡി.എഫ് നേതാക്കളായ ആർ. രവികുമാർ, കെ.പി. ഉദയൻ, ബാലൻ വാരണാട്ട്, കെ.പി.എ. റഷീദ്, ആർ.വി. ജലീൽ, സി.എസ്. സൂരജ്, ജോയ് ചെറിയാൻ, ആന്റോ തോമസ്, സി.ജെ. സ്റ്റാൻലി, വി.വി. ജോയ്, പ്രിയ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.നഗരസഭ കൗൺസിലർമാരായ ജലീൽ പണിക്കവീട്ടിൽ, കെ.എം. മെഹറൂഫ്, എം.വി. ബിജു, നൗഷാദ് അഹമ്മു, സുഷ ബാബു, ബിന്ദു നാരായണൻ, അബ്ദുൾ റഷീദ് കുന്നിക്കൽ, എ.വി. ഉണ്ണികൃഷ്ണൻ, വി.എസ്. നവനീത്, ചന്ദ്രാ രാമകൃഷ്ണൻ, മഹിജ പി.കെ തുടങ്ങിയവരും പ്രതിഷേധ ധർണയിൽ സന്നിഹിതരായിരുന്നു.

Jan oushadi

Comments are closed.