mehandi banner desktop
Chavakkad online

ജൂജിത്സു  സൗത്ത് ഏഷ്യൻ ചാമ്പ്യന് യൂണിറ്റി ഓഫ് തൈക്കടവിന്റെ ആദരം

Ft

ഒരുമനയൂർ : ശ്രീലങ്കയിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ ജൂജിത്സു ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നെവാസ വിഭാഗത്തിൽ സ്വർണ്ണ മെഡലും ഫൈറ്റ്, സിസ്റ്റം, വിഭാഗങ്ങളിൽ വെങ്കല മെഡലും നേടിയ ചാവക്കാട് ഒരുമനയൂർ സ്വദേശി നബ്ഹാൻ റഷീദിനെ യൂണിറ്റി ഓഫ് തൈക്കടവ് – സാന്ത്വന സ്പർശം ഒരുമനയൂർ ആദരിച്ചു.യൂണിറ്റി ഓഫ് തൈക്കടവ് ജനറൽ സെക്രട്ടറി എ സി ബാബു സ്വാഗതം പറഞ്ഞു. യൂണിറ്റി പ്രസിഡന്റ്‌ എൻ. കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റി ഭാരവാഹികൾ നബ്ഹാൻ റഷീദിന് മെമോന്റോ നൽകി ആദരിച്ചു.ലക്ഷ്യ ബോധത്തിന്റെയും സമർപ്പണത്തിന്റെയും ഭാഗമായുള്ള കഠിന പരിശ്രമത്തിലൂടെ നബ്ഹാൻ റഷീദ് നേടിയെടുത്ത വർണ്ണനാധീതമായ വിജയം നാടിന്റെ യശസ്സ് ഉയർത്തിയിട്ടുണ്ടെന്ന് യൂണിറ്റിയുടെ ഭാരവാഹികളായകബീർ മൈസ്രേട്ട്, അലി നാലകത്ത്, എ. വി. നിയാസ് അഹമ്മദ്,എ സി. ശിഹാബ്, എൻ. പി. ഇബ്രാഹിം കുട്ടി, പ്രവാസി ഭാരവാഹികളായ കെ. വി. അഷറഫ് , സലീം നിഅമത്ത്, വി. പി. മുഹമ്മദ്‌ മോൻ, ആർ. വി. അബ്ദുൽ കബീർ, കമറുദ്ധീൻ എന്നിവർ പറഞ്ഞു. തന്റെ കുടുംബത്തിന്റെയും ഗുണകാംഷികളായ സൗഹൃദങ്ങളുടെയുംപ്രാർത്ഥനയുടെ ഫലമാണ് തന്റെ വിജയമെന്ന് ആദരവിന് നന്ദി പ്രകാശിപ്പിച്ച് കൊണ്ട്പ നബ്ഹാൻ റഷീദ് പറഞ്ഞു.

Jan oushadi

Comments are closed.