mehandi banner desktop
Chavakkad online

അതിശക്തമായ കാറ്റിൽ ചാവക്കാട് ബീച്ചിൽ മത്സ്യ സംസ്കരണ ഷെഡുകൾ തകർന്നു

Ft

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അതിശക്തമായ കാറ്റിൽ ഷെഡുകൾ തകർന്നുവീണു. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ശക്തമായ കാറ്റ് വീശിയതോടെ മത്സ്യം സംസ്‌കരിക്കുന്ന രണ്ട് ഷെഡുകളുടെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് നിലംപൊത്തിയത്. കാറ്റിനെ തുടർന്ന് വെദ്യുതി കമ്പികളും പൊട്ടിവീണു. മേഖലയിൽ വൈദ്യുതി ബന്ധം തകരാറിലായി.

Jan oushadi

Comments are closed.