മത-ജാതി വിവേചനങ്ങളിൽ നിന്നും കലാലയങ്ങളെ സംരക്ഷിക്കണം – റസാഖ് പാലേരി

ചാവക്കാട് : രാജ്യത്ത് ആസൂത്രിതമായി വിദ്വേഷ പ്രചാരണങ്ങളും ജാതി-മത വിവേചനങ്ങളും അറിവിൻ്റെ കേന്ദ്രമായ കലാലയങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ശ്രമങ്ങളിൽ നിന്നും കലാലയങ്ങളെ സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പലേരി പറഞ്ഞു. ചാവക്കാട് മുനിസിപ്പാലിറ്റി ഓവുങ്ങൽ വാർഡിലെ പത്താം ക്ലാസ്സ്. പ്ലസ് ടു പരീക്ഷകളിൽ വിജയം വരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാവക്കാട് മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഗോപപ്രതാപൻ മുഖ്യപ്രഭാഷണം നിർവഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർസുജാത സത്യൻ അനുമോദനങ്ങൾ അർപ്പിച്ചു കൊണ്ട്സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.കെഎസ് നിസാർ ,സംസ്ഥാന കമ്മിറ്റി അംഗം എം കെ അസ്ലം, മണ്ഡലം പ്രസിഡന്റ് ഫൈസൽ ഉസ്മാൻ. പ്രവാസി വെൽഫയർ ജില്ലാ പ്രസിഡന്റ്. അക്ബർ പെലെമ്പാട്ട്, ജില്ലാ കമ്മിറ്റി അംഗം. സി. ആർ. ഹനീഫ, മുനിസിപ്പൽ പ്രസിഡന്റ്. റസാക്ക് ആലുംപടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യുണിറ്റ് പ്രസിഡന്റ്. അലിഘാൻ അദ്യക്ഷതവഹിച്ചു. സെക്രട്ടറി. എൻ. കെ. നൗഷാദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി. നിഷിനജീബ് നന്ദിയും പറഞ്ഞു. മോഹനൻ, ജാഫർ, ഉണ്ണികൃഷ്ണൻ, ഉമേഷ്. സുബൈറ റസാക്ക്, ബുഷറ നൗഷാദ്, ഊർമിള, ഉഷ ഉണ്ണികൃഷ്ണൻ ബബിത എന്നിവർ നേതൃത്വം നൽകി




Comments are closed.