കെ.വി. പീതാംബരൻ അനുസ്മരണദിനം ആചരിച്ചു

ചാവക്കാട്: മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മുൻ ജില്ലാ പ്രസിഡന്റും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായ കെ.വി. പീതാംബരന്റെ ആറാം ചരമവാർഷികം ആചരിച്ചു. ഇതിനോടനുബന്ധിച്ച് സി.ഐ.ടി.യു ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.ജില്ലയിലെ അസംഘടിത തൊഴിലാളികളെ അണിനിരത്തി നിരവധി സമരപോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കെ.വി. പീതാംബരൻ, മികച്ച സംഘാടകനും ഉജ്ജ്വല വാഗ്മിയുമായിരുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന് കരുത്തുപകർന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ യോഗത്തിൽ അനുസ്മരിച്ചു.യൂണിയൻ ജില്ലാ സെക്രട്ടറി കെ.എം. അലി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.എ. സൈതുമുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ സെക്രട്ടറി എം.എ. വഹാബ്, കെ.കെ. അനിൽ തുടങ്ങിയവർ സംസാരിച്ചു.


Comments are closed.