അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു

ചാവക്കാട് : ചാവക്കാട് മേഖലയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. ശ്രീചിത്ര ആയുർവേദയുടെ നേതൃത്വത്തിൽ യോഗാദിന സന്ദേശ പദയാത്ര, യോഗ നൃത്തം, സമൂഹ യോഗ എന്നിവ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ സന്തോഷിന്റെ അധ്യക്ഷതയിൽ ചാവക്കാട് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ എ. എച്ച്. അക്ബർ യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ യതീന്ദ്രദാസ്, പത്രപ്രവർത്തകൻ ശിവദാസ്, ശ്രീചിത്ര ആയുർവേദ ചെയർമാൻ പി വി മധുസൂദനൻ, യോഗമാസ്റ്റർ ഷാജി വരവൂർ, എന്നിവർ സംസാരിച്ചു.

ചാവക്കാട് വല്ലഭട്ട കളരി സംഘത്തിൽ നടന്ന യോഗാ ദിനാചാരണം ഗുരു കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ വിവിധ യോഗ പരിശീലനം നടന്നു.

Comments are closed.