തൂഫാൻ തരംഗത്തിലുംതീരദേശത്ത് ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം

പുന്നയൂർക്കുളം: സംസ്ഥാനത്തൊട്ടാകെ ലഹരിക്കെതിരെ ഉണർന്നു പ്രവർത്തിക്കുമ്പോഴും പുന്നയൂർക്കുളം പഞ്ചായത്തിലെ തീരദേശപ്രദേശമായ അണ്ടത്തോട് പാപ്പാളി പ്രദേശങ്ങളിൽ ലഹരിമാഫിയ അഴിഞ്ഞാടുന്നു. പാപ്പാളി അറപ്പ പ്രദേശത്ത് സ്ഥിരമായി ക്യാമ്പ് ചെയ്യുന്ന ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നത് കാപ്പാ കേസ് പ്രതിയുൾപ്പെട്ട ക്രിമിനൽ സംഘങ്ങളാണ്.

പാപ്പാളി ബീച്ചിൽ
വെള്ളിയാഴ്ച രാത്രി യുവാവിനു നേരെ ലഹരി മാഫിയയുടെ ആക്രമണമുണ്ടായി. ബീച്ചിലെ ഇബ്രാഹിം പള്ളിയിൽ നിന്നും നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന അണ്ടത്തോട് കറുത്താക്ക ഹമീദ് മകൻ മുഫീദിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. മുഫീദ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കാപ്പാ കേസ് പ്രതി ഉൾപ്പെടെ രണ്ടുപേർക്കെതിരെ വടക്കേകാട് പോലീസിൽ പരാതി നൽകി.
സംസ്ഥാനത്തൊട്ടാകെ തൂഫാൻ റെയ്ഡുകളും അറസ്റ്റും സജീവമാകുമ്പോഴും കടലോര മേഖലിയിൽ ലഹരി വ്യാപനവും അക്രമങ്ങളും അരങ്ങേറുന്നത് ഭയാശങ്കകളുണ്ടാക്കുന്നതായി നാട്ടുകാർ പറഞ്ഞു. തീര മേഖലയിൽ ഇതുമായി ബന്ധപ്പെട്ട് ഒരൊറ്റ റെയിഡ് പോലും നടന്നിട്ടില്ല.


Comments are closed.