mehandi banner desktop
Chavakkad online

ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ്‌ഡിപിഐ

fairy tale

ഗുരുവായൂർ : ഗുരുവായൂർ നഗരസഭാ പരിധിയിലെ വിവിധ ജനകീയ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എസ്‌ഡിപിഐഗുരുവായൂർ മണ്ഡലം കമ്മിറ്റി നഗരസഭാ ചെയർപേഴ്സണ് നിവേദനം സമർപ്പിച്ചു. മണ്ഡലം ഓർഗനൈസിംഗ്  സെക്രട്ടറി ഷെഫീദ് ബ്ലാങ്ങാട്, എസ്‌ഡിപിഐ ഗുരുവായൂർ മണ്ഡലം പ്രസിഡന്റ്‌ കെ എച്ച് ഷാജഹാൻ.  നേതാക്കളായ ദിലീപ് അത്താണി. വി എ ജാഫർ  എന്നിവരടങ്ങിയ സംഘം നിവേദനം കൈമാറി.പുതിയ ബസ് ടെർമിനലും ബഹുനില പാർക്കിംഗ് സമുച്ചയവും എത്രയും വേഗം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക, ചക്കംകണ്ടം മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്ന് സമീപ കായലിലേക്ക് മലിനജലം ഒഴുകുന്നതായി ഉയരുന്ന പരാതിയിൽ അടിയന്തര അന്വേഷണം നടത്തി മലിനജല ഒഴുക്ക് പൂർണമായും അവസാനിപ്പിക്കുക, നഗരസഭാ പരിധിയിൽ   ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ലോഡ്ജുകൾ, ഫ്ലാറ്റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ സമഗ്ര പരിശോധന നടത്തി നിയമനടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ഉന്നയിച്ചത്.

planet fashion

Comments are closed.