mehandi banner desktop
Chavakkad online

ഓപ്പറേഷൻ തൂഫാൻ കാമ്പസുകളിൽ ആശ്വാസമാകുന്നതായി രക്ഷാകർതൃസംഗമം

fairy tale

തിരുവത്ര: വിദ്യാർത്ഥികൾക്കിടയിൽ കടുത്ത വെല്ലുവിളിയുയർത്തുന്നസിന്തറ്റിക് ലഹരി വ്യാപനത്തെ നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതി വിദ്യാലയങ്ങളിൽ ആശ്വാസമാകുന്നുണ്ടെന്ന് ജി എഫ് യുപിസ്കൂൾ വാർഷിക പൊതു യോഗം അഭിപ്രായപ്പെട്ടു.വാർഡ് കൗൺസിലർ അഭിനിശിവജി ഉത്ഘാടനം നിർവഹിച്ചു.ചാവക്കാട് പോലീസ് സബ് ഇൻസ്പെക്ടർപ്രീത ബാബു മുഖ്യാതിഥിയായി പങ്കെടുത്തു.”മാറുന്ന കാലം, മാറേണ്ട പേരന്റിംഗ്’ എന്ന വിഷയത്തിൽ സുലൈമാൻ അസ്ഹരി ക്ലാസെടുത്തു. എസ്. കെ പ്രിയ, സി.ജെ ജിൻസി, എം. ആർ ഐശ്വര്യ, സുഹാസ് ഷംസുദ്ദീൻ, വി.എസ് ഹാഷിം സംസാരിച്ചു.പ്രധാനധ്യാപിക പി.കെ റംല ബീവി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം. കെ സലീം നന്ദിയും പറഞ്ഞു

planet fashion

Comments are closed.