mehandi banner desktop
Chavakkad online

പ്രവർത്തനം നിലച്ച വാതക ശ്മശാനത്തിൽ റീത്ത്‌ സമർപ്പിച്ച്‌ എസ്‌.ഡി.പി.ഐ പ്രതിഷേധം

fairy tale

പുന്നയൂർ : നിർമ്മാണത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച്‌ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്ന ആലാപാലം വാതകശ്മശാനം അപാകതകൾ പരിഹരിച്ച്‌ ഇനിയും പ്രവർത്തനം പുനരാരംഭിക്കാത്തതിനാൽ എസ്‌.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത്‌ കമ്മിറ്റി റീത്ത്‌ സമർപ്പിച്ച്‌ പ്രതിഷേധിച്ചു. എസ്‌.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എം നൗഫലിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി ടി.എം അക്ബർ ഉദ്ഘാടനം ചെയ്തു. വിദഗ്ധ സമിതി കണ്ടെത്തിയ നിർമ്മാണത്തിലെ പിഴവുകൾ മുൻ ഭരണസമിതിയിലെ അംഗങ്ങളും കരാർ കമ്പനിയും ചേർന്ന് നടത്തിയ അഴിമതിയുടെ ഭാഗമാണെന്നും പഴുതടച്ച അന്വേഷണത്തിലൂടെ കുറ്റക്കാർക്ക്‌ ശിക്ഷ ലഭ്യമാക്കണമെന്നും ടി.എം അക്ബർ ആവശ്യപ്പെട്ടു. ഭരണത്തിലേറി ഒരു വർഷം പിന്നിട്ടിട്ടും അപാകതകൾ പരിഹരിച്ച്‌ വാതക ശ്മശാനത്തിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ കഴിയാത്തത്‌ നിലവിലെ ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

planet fashion

പഞ്ചായത്ത്‌ കമ്മിറ്റി അംഗങ്ങളായ ആർ.വി ആഷിഖ്‌, അഷ്കർ എടക്കഴിയൂർ വിവിധ ബ്രാഞ്ച്‌ ഭാരവാഹികളായ ഫിറോസ്‌ പള്ളിപ്പറമ്പിൽ, ബാദുഷ അംബാല, മുനീർ അംബാല എന്നിവർ സംബന്ധിച്ചു. എസ്‌.ഡി.പി.ഐ പുന്നയൂർ പഞ്ചായത്ത്‌ സെക്രട്ടറി അഷ്കർ ഖാദിരിയ നന്ദി രേഖപ്പെടുത്തി

Comments are closed.