ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് ഉമ്മൻചാണ്ടി ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അണ്ടത്തോട് സെന്ററിൽ നടന്ന പരിപാടി ഡിസിസി ജനറൽ സെക്രട്ടറി എ. എം. അലാവുദ്ധീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുഹൈൽ അബ്ദുള്ള അധ്യക്ഷത വഹിച്ചു.

സെക്രട്ടറി പ്രിയേഷ് അയ്യരകത്ത്, നേതാക്കളായ കെ.പി.ധർമ്മൻ, മൂസ ആലത്തയിൽ, സുലൈമാൻ കറുത്താക്ക, പ്രിയ ഗോപിനാഥ്, സമീറ സക്കരിയ, സുഹൈൽ മടപ്പൻ തുടങ്ങിയവർ സംസാരിച്ചു.
മറ്റു നേതാക്കളായ മൊയ്തീൻ, അമീൻ, സജീൽ ബാവുണ്ണി, ബഷീർ പണിക്കവീട്ടിൽ, അബ്ദുള്ള പടിഞ്ഞാറയിൽ, മനാഫ്, അലി പവർ, ഷമീം, ഷബീർ, ആഷിഫ്, യദുകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.


Comments are closed.