mehandi banner desktop
Chavakkad online

സാന്ത്വന സ്പർശം; ഐസിഎ അലുംനി നിർമിച്ച വീടിന്റെ താക്കോൽ കൈമാറി

Ft

വടക്കേക്കാട്: ഐസിഎ സ്കൂൾ അലുംനിയുടെ നേതൃത്വത്തിൽ നിർദനർക്കായി നിർമിച്ച വീടിന്റെ താക്കോൽദാന ചടങ്ങ് നടന്നു. ഐസിഎ അലുംനി പ്രസിഡന്റ് അബ്ദുൽ ഗഫൂറും വൈസ് പ്രസിഡന്റ് ഷമീറ ഇസ്മായിലും ചേർന്ന് ഐസിഎ മാനേജിംഗ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് ആർ. വി. അബ്ദുൽ മജീദിനും ജനറൽ സെക്രട്ടറി ഒ. എം. മുഹമ്മദലിക്കും താക്കോൽ കൈമാറി.

Jan oushadi

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. അബ്ദുൽ ഗഫൂർ, വൈസ് പ്രിൻസിപ്പൽ യൂനുസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അലുംനി എക്സിക്യൂട്ടിവ് മെമ്പർ സമ്പിത മെഹബൂബ്  എന്നിവർ പങ്കെടുത്തു.

ഈ പദ്ധതിക്ക് നേതൃത്വം വഹിച്ച ഷെമീറ ഇസ്മായിലിനെ ചടങ്ങിൽ  ആദരിച്ചു

Comments are closed.