mehandi banner desktop
Chavakkad online

ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണം: അധികാരികളുടെ അനാസ്ഥയ്‌ക്കെതിരെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ്; ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധച്ചങ്ങല തീർത്തു

Ft

ഗുരുവായൂർ: ഗുരുവായൂർ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് അധികാരികൾ തുടരുന്ന നിഷേധാത്മക നിലപാടുകൾക്കെതിരെ  പ്രതിഷേധവുമായി കോൺഗ്രസ്. ബസ് സ്റ്റാൻഡ് പരിസരത്ത് നൂറുകണക്കിന്  പേരെ അണിനിരത്തി പ്രതിഷേധച്ചങ്ങല തീർത്തു. കെ.പി.സി.സി. സെക്രട്ടറി  സി.സി. ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.എസ്. സൂരജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

Jan oushadi

ബ്ലോക്ക് പ്രസിഡന്റ് അരവിന്ദൻ പല്ലത്ത്, ഡി.സി.സി. നിർവ്വാഹക സമിതി അംഗം  ഒ.കെ.ആർ. മണികണ്ഠൻ, m നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീർ പൂക്കോട്, തൈക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബി.വി. ജോയ്, കെ.പി.എ. റഷീദ്, ജോയ്ചെ റിയാൻ, കെ.പി. ഉദയൻ, ബാലൻ വാറണാട്ട്, എം.എഫ്. ജോയ്, ശശി വാർണാട്ട് എന്നിവർ സംസാരിച്ചു.

ലാസർ മാസ്റ്റർ, വി.എസ്. നവനീത്, മോഹൻദാസ് ചേലനാട്, ബി. മോഹൻകുമാർ, റജീന അസീസ്, സ്റ്റീഫൻ ജോസ്, ഷൈലജ ദേവൻ, മേഴ്‌സി ജോയ്, ഗോപി മനയത്ത്, ഹരി എം. വാര്യർ, പ്രതീഷ് ഓടാട്ട്, സന്തോഷ്‌ നാരങ്ങത്ത് പറമ്പ്, ടി രജിത, സി. മനോജ്‌, കെ.കെ. രഞ്ജിത്ത്, പ്രിയ രാജേന്ദ്രൻ, സിന്റോ തോമസ്, ശശി പട്ടത്താക്കിൽ, ഒ.പി. ജോൺസൺ, ശശി വല്ലശ്ശേരി, ജോയ് തോമസ് തുടങ്ങിയ നേതാക്കൾ  നേതൃത്വം നൽകി.

Comments are closed.