യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു

ഒരുമനയൂർ: യൂത്ത് കോൺഗ്രസ് ഒരുമനയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യ ദിനവും ആചരിച്ചു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അശ്വിൻ ചാക്കോ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹിഷാം കപ്പൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കളായ കെ സി വിനോദ്, ജിഷ്ണു, ഒ യു വിഷ്ണു, അമാൻ അൻവർ, വി എസ് അഭിഷേക്, മുഹമ്മദ്, ചാൾസ് ചാക്കോ, മനു ആന്റോ എന്നിവർ നേതൃത്വം നൽകി. ലഹരിവിരുദ്ധ പ്രതിജ്ഞയും നടന്നു



Comments are closed.